ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമായി മാറി കഴിഞ്ഞിരിക്കുന്നു ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഹൃദയം ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളിലും ക്യാൻസർ വളരാവുന്നതാണ്. ഇത്തരത്തിൽ കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വളർന്ന് വരുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത്തരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളെ ശരിയായിവിധം തിരിച്ചറിയുകയാണെങ്കിൽ ഇതിനെ മറികടക്കാൻ സാധിക്കുന്നതാണ്.
അല്ലാത്തപക്ഷം തിരിച്ചറിയാൻ വൈകുകയാണെങ്കിൽ മരണംവരെ സംഭവിച്ചേക്കാം. അത്തരത്തിൽ കാൻസറിനെ സ്റ്റേജ് ത്രീ ഫോർ എന്നിങ്ങനെ വിഭജിക്കുകയാണെങ്കിൽ സ്റ്റേജ് ത്രീ വരെ നമുക്ക് റിക്കവർ ചെയ്യാൻ സാധിക്കുന്നതാണ്. സ്റ്റേജ് ഫോർ ആവുകയാണെങ്കിൽ അത് റിക്കവർ ചെയ്തു വരാൻ ബുദ്ധിമുട്ടാകും. ഈ ക്യാൻസർ ഇന്നത്തെ കാലത്ത് ഏറ്റവും അധികം കാണുന്നതിലെ പ്രധാന കാരണം ജീവിതശൈലിലെ മാറ്റങ്ങൾ തന്നെയാണ്.
ഇത്തരത്തിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടു കൂടി കഴിക്കുന്ന ഭക്ഷണങ്ങളിൽ ധാരാളം വിഷാംശങ്ങളും ഷുഗറുകളും കൊഴുപ്പുകളും എല്ലാം അടങ്ങിയതിന്റെ ഫലമായി വരുന്ന രോഗാവസ്ഥയാണ് ക്യാൻസർ. ഈ ക്യാൻസർ ഉണ്ടാകുമ്പോൾ ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണാറുള്ളത്. അത്തരത്തിൽ പൊതുവായി എല്ലാ കാൻസറുകളിലും.
ചില ലക്ഷണങ്ങൾ കാണുന്നു. അവയാണ് ശരീരഭാരം കുറയുക എന്നുള്ളത്. ശരീരഭാരം കുറയുന്നതോടൊപ്പം തന്നെ ക്ഷീണം തളർച്ച അനീമിയ പോലുള്ള അവസ്ഥ എന്നിവയും കാണുന്നു. കൂടാതെ പനി ജലദോഷം എന്നിങ്ങനെയുള്ള ബാക്ടീരിയൽ ഇൻഫെക്ഷനുകൾ അടിക്കടി വിട്ടുമാറാതെ നിൽക്കുന്നതും ഇതിന്റെ ലക്ഷണമാണ്. കൂടാതെ മൂക്ക് ചെവി വായ മലദ്വാരം വജൈന എന്നിവയിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുന്നതും ക്യാൻസറിന്റെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.