Sugar and cholesterol normal level : ഇന്നത്തെ കാലത്ത് വെറൈറ്റി ആയിട്ടുള്ള ഭക്ഷണങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത്. അതിനാൽ തന്നെ നാം ഓരോരുത്തരും ദിവസവും അവയെല്ലാം മാറി മാറി കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ബർഗർ പിസ സാൻഡ്വിച്ച് കുഴിമന്തി എന്നിങ്ങനെയുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ മാറി മാറി കഴിക്കുന്നതിന്റെ ഫലമായി പല രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്നു.
അത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെ രോഗങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്. ഈ ജീവിതശൈലി രോഗങ്ങളെ കുറയ്ക്കണമെങ്കിൽ നമുക്ക് ഒരേയൊരു കാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. കഴിക്കുന്ന ഭക്ഷണങ്ങൾ കണ്ട്രോൾ ചെയ്യുക എന്നത് മാത്രം. അത്തരത്തിൽ ജീവിതശൈലി രോഗങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നതിന്റെ ഒരു കാരണമാണ് അമിതമായിട്ടുള്ള എണ്ണയുടെ.
ഉപയോഗം. പുറത്തുനിന്ന് ആഹാരം കഴിക്കുകയാണെങ്കിൽ വീട്ടിൽ ആഹാരം പാകം ചെയ്ത് കഴിക്കുകയാണെങ്കിലും നാം ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് എണ്ണകൾ. വെളിച്ചെണ്ണ ഒലിവ് ഓയിൽ സൺഫ്ലവർ ഓയിൽ പാം ഓയിൽ എന്നിങ്ങനെ നിരവധി എണ്ണകളാണ് നാം ഓരോരുത്തരും ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതിൽ നാം ഏറ്റവും അധികം ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ.
ഈ വെളിച്ചെണ്ണയിലും ധാരാളമായി കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം ദിനംപ്രതി വർധിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ രോഗങ്ങളും വർദ്ധിക്കുകയാണ്. എന്നാൽ ഇതിന്റെ ഉപയോഗം പൂർണമായും നമുക്ക് കുറയ്ക്കാൻ സാധിക്കുകയില്ല. കാരണം ശാരീരിക പ്രവർത്തനങ്ങൾ ഒരുപോലെ മുന്നോട്ടു പോകണമെങ്കിൽ കൊഴുപ്പ് ശരീരത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.