ശാരീരിക വേദനകൾ പലതും വിടാതെ തന്നെ നമ്മെ പിന്തുടരുകയാണ്. അസഹ്യമായ വേദനയും മറ്റു അസ്വസ്ഥതകളും ആണ് ഇത് സൃഷ്ടിക്കുന്നത്. ഇതുവഴി ജീവിതത്തിന്റെ താളം തെറ്റുകയും ശരിയായ രീതിയിൽ ജീവിതം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു. അത്തരത്തിൽ നമ്മെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് മുട്ടുവേദന. നമ്മുടെ ശരീരത്തെ നിർത്തുന്ന ഒരു പ്രധാന ജോയിന്റ് ആണ് മുട്ട്. അതിനാൽ തന്നെ മുട്ടിൽ ഉണ്ടാകുന്ന വേദനകൾ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയും.
അതുവഴി അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. മുട്ടുവേദനയെ നമുക്ക് രണ്ടായി തരം തിരിക്കാവുന്നതാണ്. ഒന്നാമത്തേത് ചെറുപ്പക്കാരിൽ കാണുന്ന മുട്ട് വേദന മറ്റൊന്ന് പ്രായാധിക്യം മൂലം ഉണ്ടാകുന്ന മുട്ടുവേദന. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന മുട്ടുവേദനകൾക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഏതെങ്കിലും ആക്സിഡന്റ് വഴിയോ മറ്റു കളികളിൽ ഏർപ്പെട്ടു കൊണ്ടോ ഉണ്ടാകുന്ന ഇൻഞ്ചുറികളാണ് ഇത്തരത്തിൽ ചെറുപ്പക്കാരിൽ മുട്ടുവേദനകൾക്ക് കാരണമാകുന്നത്.
എന്നാൽ പ്രായമായവരുടെ മുട്ടുവേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് തേയ്മാനമാണ്. മുട്ടിലെ സന്ധികൾ ഒന്നിക്കുന്ന ആ ഭാഗത്ത് തേയ്മാനം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ പ്രായാധിക്യത്തിൽ മുട്ട് വേദനകൾ ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ കായികധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത് വഴിയും തേയ്മാനം ഉണ്ടാവുകയും മുട്ട് വേദന കാണുകയും ചെയ്യുന്നു.
കൂടാതെ അമിതവണ്ണം ഉള്ളവർക്കും ഇത് പ്രായാധിക്യത്തിൽ സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കും. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അത് തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ആയിട്ടാണ് പ്രത്യക്ഷപ്പെടുക. പിന്നീട് അങ്ങോട്ടേക്ക് അല്പനേരം നടക്കുമ്പോൾ ഉള്ള വേദന ചെപ്പുകൾ കയറാൻ സാധിക്കാതെ വരിക എന്നിങ്ങനെയുള്ള മറ്റു ലക്ഷണങ്ങളും കാണിക്കുന്നു. തുടർന്ന് വീഡിയോ കാണുക.