Thala karakkam maran
Thala karakkam maran : തലകറക്കം പല കാരണത്താൽ നമുക്ക് വരാറുണ്ട്. ഇത് നിസ്സാരമായി ഓരോ വ്യക്തികളിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ചില സമയത്ത് ഇത് ഭയാനകരമാകും. ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഈ തലകറക്കം എങ്കിൽ അത് ഭയാനകരമാണ്. അത്തരത്തിൽ തലകറക്കം മൂലം ഉടലെടുക്കുന്ന ഒരു രോഗാവസ്ഥയാണ് ബി പി പി വി എന്നത്. തലകറക്കത്തിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നതാണ് ബാലൻസ് തെറ്റുക എന്നുള്ളത്.
നമ്മുടെ ശരീരത്തിനുള്ള ഒരു ബാലൻസ് ആണ് നാം ഓരോരുത്തരെയും പിടിച്ചുനിർത്തുന്നത്. എന്നാൽ ചില വ്യക്തികൾക്ക് ഈ ബാലൻസ് നഷ്ടപ്പെടുന്നതായി കാണാം. അത്തരത്തിൽ പൂർണമായി ബാലൻസ് നഷ്ടപ്പെടുന്നതിന് ഇയർ ബാലൻസിംഗ് എന്ന് പറയാറുണ്ട്. കേൾക്കാൻ ഉപയോഗിക്കുന്നത് പോലെ തന്നെ ചെവിയുടെ മറ്റൊരു ധർമ്മമാണ് ബാലൻസിനെ ക്രമീകരിക്കുക എന്നത്. ഇത്തരത്തിൽ നമ്മുടെ ചെവിക്കുള്ളിൽ തന്നെ മൂന്ന് കുഴലുകളാണ് ബാലൻസിനെ ക്രമീകരിക്കാൻ ആയിട്ടുള്ളത്.
ആ കുഴലുകളിലേക്ക് കാൽസ്യം കല്ലുകൾ ചെന്ന് കയറുമ്പോഴാണ് ഇത്തരത്തിൽ തലകറക്കം ഉണ്ടാകുന്നത്. ഇതുമൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള തലകറക്കം രാവിലെ എണീക്കുമ്പോഴും ഏതെങ്കിലും ഒരു വശത്തേക്ക് തല തിരിക്കുമ്പോഴും കുമ്പിട്ട് നിവർന്നുള്ള ജോലികൾ അമിതമായി ചെയ്യുമ്പോഴും ഇത് കാണാം.
ഇത്തരത്തിലുള്ള തലകറക്കം 30 സെക്കൻഡ് കൊണ്ട് തന്നെ പൂർത്തിയാകുന്നതാണ്. അതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ ഏതെങ്കിലും ഒരു അസ്വസ്ഥതകൾ കാണുകയാണെങ്കിൽ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഒ പിയിൽ തന്നെ ഇതിനെ തിരിച്ചറിയാൻ സാധിക്കുകയും ഇതിനുള്ള പ്രതിവിധികൾ അപ്പോൾ തന്നെ ചെയ്യുവാനും കഴിയും. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr