വെള്ളം കുടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. ഇതൊന്നു കണ്ടു നോക്കൂ.

നാം നമ്മുടെ ആഹാര കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നാം കുടിക്കുന്ന വെള്ളം. നാം എല്ലാവരും വെള്ളം കുടിക്കുന്നവർ തന്നെയാണ്. എന്നാൽ അത് എത്രമാത്രം കുടിക്കുന്നു എന്നത് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.

ഇങ്ങനെ വെള്ളം ശരിയായ രീതിയിൽ കുടിച്ചില്ലെങ്കിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ ഇത് ബാധിക്കുന്നതാണ്. ഈ വെള്ളം കുടിക്കുന്നത് കൊണ്ട് പല നേട്ടങ്ങൾ നമ്മുടെ ശരീരത്തിലുണ്ട്. ഇതിൽ പ്രധാനമായി ഒന്നാണ് നമ്മുടെ ശരീരത്തിലെ അമിതഭാരം കുറയ്ക്കുക എന്നത്. നമ്മുടെ എല്ലാ രോഗങ്ങളുടെയും വില്ലനായ ഈ അമിതഭാരo ധാരാളം വെള്ളം കുടിച്ചു കൊണ്ട് തന്നെ നമുക്ക് കുറയ്ക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത്.

വഴി നമ്മുടെ വിശപ്പ് കുറയും അതുവഴി ഫുഡ് കഴിക്കാൻ തോന്നുന്ന ആ പ്രവണത കുറയുകയും ഇത് വണ്ണം കുറയാൻ കാരണം ആവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ യൂറിനറി ഇൻഫെക്ഷനുകൾ കൊളസ്ട്രോൾ ഷുഗർ എന്നിവ ശരീരത്തിൽ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. എന്നാൽ നാം കുടിക്കുന്ന വെള്ളത്തിന്റെ ശുദ്ധി നാം അറിയേണ്ട ഒന്നാണ്.

ആ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിന് വെള്ളം തിളപ്പിച്ച് കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ കുടിക്കുന്നത് വഴി അതിലെ അണുക്കൾ നശിച്ചു പോകുന്നു. വെള്ളം തിളപ്പിച്ച് കഴിക്കുമ്പോൾ അതിലേക്ക് അല്പം ജീരകമോ തുളസിയോ കറുകപ്പട്ടയോ ഉലുവയോ ചേർത്ത് കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് നല്ലതും വെള്ളത്തിൽ വിഷാംശം നശിക്കുന്നതിന് നല്ലതുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *