ഒരു വെറൈറ്റി ഗോതമ്പ് പുട്ട് തയ്യാറാക്കിയാലോ. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പുട്ട് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഇത് നല്ല സോഫ്റ്റ് ആയി തയ്യാറാക്കി എടുക്കാം. സാധാരണ വെള്ളം ഒഴിച്ചാണ് പൊടി നനയ്ക്കാറ്.
ഈ രീതിയിൽ ഉണ്ടാക്കുമ്പോൾ വെള്ളത്തിന് പകരം ഐസ് ഉപയോഗിച്ച് ആണ് പൊടി നനയ്ക്കുന്നത്. ഇത് മിക്സിയിൽ ഇട്ട് പൊടിയും ഐസും കൂടി കറക്കി എടുത്താൽ മതി. ഇങ്ങനെ ചെയ്താൽ പൊടി നല്ല സോഫ്റ്റ് ആയി ഇരിക്കുന്നതാണ്. പൊടിയുടെ ഉള്ളിലേക്ക് നന്നായി നനവ് നിക്കുകയും ചെയ്യും.
ഈ രീതിയിൽ പുട്ട് ഉണ്ടാക്കുകയാണെങ്കിൽ ഉള്ള് നല്ല രീതിയിൽ തന്നെ വെന്തു കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ പുട്ടു നല്ല പഞ്ഞി പോലെ ഇരിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി എന്തെല്ലാം ആണ് ആവശ്യമുള്ളത് എന്ന് ആരോടും പറയണ്ട ആവശ്യം ഇല്ലല്ലോ.
തേങ്ങ ഗോതമ്പ് ആവശ്യമാണ്. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ഐസ് ആണ്. ഗോതമ്പ് പൊടി വറുത്തശേഷം പുട്ട് ഉണ്ടാക്കിയ നല്ല സ്മെല്ല് ഉണ്ടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen