ശരീരത്തിൽ ഉണ്ടാകുന്ന വാതം സന്ധികളെ മാത്രം ബാധിക്കുന്ന ഒന്നല്ല. പലപ്പോഴും ഹൃദയത്തെയും രക്തക്കുഴലുകളെയും ശ്വാസകോശത്തെയും വൃക്കയെയും ത്വക്കിനെയും ബാധിക്കുന്ന സങ്കീർണമായ രോഗാവസ്ഥയാണ് ഇത്. ഏകദേശം 200 ഓളം വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം ഇത് പ്രധാനമായും രണ്ടു തരത്തിൽ കാണാൻ കഴിയും. ഒന്ന് അസ്ഥികളിലും സന്ധികളിലും ബാധിക്കുന്ന സന്ധിവാതം.
രണ്ടാമത് സന്ധികളെയും അസ്ഥികളെയും അല്ലാതെ തൊക്ക് ഹൃദയം ശ്വാസകോശം രക്തക്കുഴലുകൾ കിഡ്നി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് പല പേരുകളിലും കാണാൻ കഴിയുന്നതാണ്. റൊമാറ്റിക് ഫീവർ തുടങ്ങിയ രോഗങ്ങളെല്ലാം രുമാറിസം അഥവാ വാതരോഗങ്ങളിൽ പെടുന്നവരാണ്. ഇത് കാലിന്റെ മുട്ടിനെയാണ് ബാധിക്കുന്നത് എങ്കിൽ മുട്ടുവേദന ഉണ്ടാക്കാം.
ഉപ്പൂട്ടിയെ ആണ് ബാധിക്കുന്നത് എങ്കിൽ ഉപ്പൂറ്റി വേദന ഉണ്ടാകാം അതുപോലെതന്നെ വിരലുകളെയാണ് ബാധിക്കുന്നത് എങ്കിൽ വിരലുകളിലെ സന്ധികളെ ആണ് ബാധിക്കുന്നത്. കണ്ണിന് ബാധിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. ശരീരത്തിലെ ഏത് അവയവങ്ങളിൽ ആണെങ്കിലും ബ്ലഡ് വെസൽസിനെ ബാധിച്ചൽ അവിടെ ഡാമേജ് ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ഏത് ഓർഗനയാണ് ബാധിക്കുന്നത്.
അതിനനുസരിച്ചാണ് എന്ത് തരത്തിലുള്ള ലക്ഷണമാണ് കാണുന്നത് എന്ന് മനസ്സിലാക്കാം. ഇനി എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. ഏറ്റവും കൂടുതലായി കണ്ടുവരുന്നത് റൊമാന്റ്റിക് എന്ന് പറയുന്ന കൊച്ചു കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. പലപ്പോഴും ഇതിന് ആന്റിബയോട്ടിക്ക് എടുക്കുന്നത് കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.