ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് രുമാത്രോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്നതിനെ പറ്റിയാണ്. ഇന്നത്തെ കാലത്ത് നിരവധി പേരെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. മലയാളികൾക്ക് ഏറെ പരിചിതമായ ഒരു അസുഖവും കൂടിയാണ് ഇത്. തേയ്മാന പ്രശ്നങ്ങൾക്ക് ശേഷം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആർത്രൈറ്റിസ് പ്രശ്നമാണ് ഇത്. ഇത് ഒരു ഓട്ടോ ഇമുൻ അസുഖമാണ്.
അതായത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങൾ അബദ്ധത്തിൽ നമ്മുടെ ശരീരത്തിലെ തന്നെ ഏതെങ്കിലും ഭാഗങ്ങളിൽ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് ഇത്. ഇതേ രീതിയിൽ തന്നെയാണ് ആമവാതത്തിൽ സംഭവിക്കുന്നത്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ശ്വേത രതാണുക്കൾ സന്ധികളെ ലൈൻ ചെയന്ന സയ്നോവയിൽ മെമ്പറെയ്നെ ആക്രമിക്കുന്നു.
ഇതിന്റെ ഭാഗമായി അവിടെയുള്ള എല്ലുകൾക്കും നഷ്ടം സംഭവിക്കുകയും പിന്നീട് അത് നീർക്കെട്ടിന് കാരണമാവുകയും ചെയ്യുന്നു. പിന്നീട് സന്ധികളിലുള്ള എല്ലുകൾക്കിടയിൽ ഉള്ള സ്പേസ് കുറയുകയും അത് വളരെ അടുത്ത് വരുന്നതും ചെയ്യുന്നതോടുകൂടി ആ സന്ധികളുടെ മൂവ്മെന്റ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതാണ് ആമവാതത്തിൽ സംഭവിക്കുന്നത്.
ഇത് കൂടുതലും സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ചു കണ്ടുവരുന്നത്. അതുപോലെതന്നെ പുകവലി ശീലമാക്കിയ ആളുകളിലും കണ്ടുവരുന്നുണ്ട്. രണ്ടു കൈകളെയും അല്ലെങ്കിൽ രണ്ട് കാലുകളെയും ഒരേസമയം ബാധിക്കാം. കൂടുതലായും ചെറിയ സന്ധികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.