തുളസി വെള്ളത്തിലിട്ട് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ ഒരുവിധം എല്ലാ വീടുകളിലും കണ്ടു വന്നിരുന്ന ഒന്ന് ആയിരുന്നു തുളസി. തുളസി പ്രധാനമായും പുണ്യ കർമ്മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. തുളസിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. പല അസുഖങ്ങൾക്കും ഫലപ്രദമായ ഒരു ഔഷധം കൂടിയാണ് ഇത്.
തുളസി നിരവധി മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. തുളസി ഇട്ട് വെള്ളം കുടിക്കുന്നതുകൊണ്ട് ഗുണങ്ങൾ നിരവധിയാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസിയിലകൾ ഇട്ടുവച്ച് രാവിലെ വെറും വയറ്റിൽ കുടിക്കാൻ സാധിക്കുന്നതാണ്. ആ തുളസിയിലകൾ കടിച്ചു ചവച്ച് തിന്നാവുന്നതാണ്. അല്ലെങ്കിൽ വെള്ളം മാത്രം ഊറ്റി കുടിക്കാൻ സഹായകരമാണ്. ശരീരത്തിലെ പ്രതിരോധശേഷി നൽകുന്ന നല്ല വഴി കൂടിയാണ് തുളസി ഇട്ട വെള്ളം.
പ്രത്യേകിച്ച് കോൾഡ് പോലെ പ്രശ്നങ്ങളുണ്ടെങ്കിൽ. വിളർച്ചക്കുള്ള നല്ല പരിഹാരം കൂടിയാണ് ഇത്. അയൺ സമ്പുഷ്ടമാണ് ഇത്. രക്തക്കുറവിനുള്ള നല്ല പരിഹാരം കൂടിയാണ് ഇത്. ഹൃദയ ആരോഗ്യത്തിന് ഏറെ സഹായകരമായി ഒന്നു കൂടിയാണ്. ബിപി കുറയ്ക്കാനും ഇത് സഹായകരമാണ്. പനി കോൾഡ് തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ലൊരു പ്രകൃത ഔഷധമാണ് തുളസി. ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ അടങ്ങിയിട്ടുണ്ട്.
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തുളസി. മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി പുകവലിക്കുന്നവരുണ്ട്. ഇത്തരക്കാർക്ക് തുളസി വെള്ളം കുടിക്കാം. മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.