നേന്ത്രപ്പഴം കഴിക്കുന്ന ശീലം നിങ്ങൾക്കും ഉണ്ടോ. നേന്ത്രപ്പഴം ഈ രീതിയിൽ ആണോ കഴിക്കുന്നത്. നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ കുറച്ച് അല്ലാ. ഏറ്റവും വലിയ ഔഷധി ആയ വാഴക്ക് മലയാളിയുടെ ജീവിതത്തിൽ മുഖ്യമായ സ്ഥാനം ഉണ്ട്. വാഴപ്പഴം നമുക്ക് ഭക്ഷണത്തിനൊപ്പം പൂജാ ദ്രവ്യമാണ്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ടമായ പാത്രം മുതൽ മരണം കിടക്ക വരെ ആകുന്ന ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഫലവർഗമാണ് നേന്ത്രപ്പഴം.
ടൈഫോയ്ഡ് അതിസാരം കുടൽപ്പുണ്ണ് പ്രമേഹം ഷയം മലബന്ധം തുടങ്ങിയ പലവിധത്തിലുള്ള അസുഖങ്ങൾക്കും നേന്ത്രപ്പഴം ഉപയോഗിക്കുന്നുണ്ട്. ഇത് പല രീതിയിൽ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഔഷധ ഉപയോഗങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. അതിനുശേഷം ഇതിന്റെ വിവിധ ഉപയോഗങ്ങൾ മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം.
നേന്ത്രപ്പഴം ഉണക്കിപ്പൊടിച്ചത് കുറുക്കിയും കഞ്ഞി രൂപത്തിലും കഴിക്കുന്നത് വയറുവേദന അതിസാരം ആമാശയം വ്രണം മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. തീ പൊള്ളിയ ഭാഗത്ത് നല്ലരീതിയിൽ പാകമായ പഴുത്ത നേന്ത്രപ്പഴം കുറച്ചു പരത്തി ഇടുകയാണ് എങ്കിൽ പൊള്ളലിന് ശമനം ലഭിക്കുന്നതാണ്. സൗന്ദര്യസംരക്ഷണത്തിനും നേന്ത്രപ്പഴം വളരെ നല്ലതാണ്.
നിത്യവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യം കാത്തു പരിപാലിക്കാൻ ഉപയോഗിക്കുന്നു. നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടുക യാണെങ്കിൽ മുഖത്തെ കുരുക്കൾ പാടുകൾ എന്നിവ മാറി മുഖത്തെ കാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിന്റെ തൊലിയും ഔഷധഗുണമുള്ളതാണ്. തലച്ചോറിന് ഊർജ്ജസ്വലമായ ആക്കാനുള്ള കഴിവ് നേന്ത്രപ്പഴത്തിൽ ഉണ്ട്. തളർച്ച അകറ്റാനും നേന്ത്രപ്പഴം സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.