ഇന്ന് നമുക്ക് ഏറെ സുപരിചിതമായ മറ്റൊരു ചെടിയെ പറ്റി പരിചയപ്പെടാം. എല്ലാവരും ഈ ചെടി കണ്ടിട്ടുണ്ടെങ്കിലും ഇതിന്റെ പേര് അറിയുകയോ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുകയോ ചെയ്തു കാണില്ല. ഇത്തരത്തിൽ ഒരു ചെടിയാണ് പൂവാംകുരുന്നില. പൂവാംകുറുന്തൽ എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. ആയുസ്സിന്റെ ഒരു സസ്യമാണ് ഇത്. ഈ ചെടിയെ പറ്റി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ചുറ്റുപാടിലും പറമ്പുകളിലും കാണാൻ കഴിയുന്ന ഒരു സസ്യമാണ് ഇത്.
ഈ ചെടിയുടെ ഭംഗിയുള്ള പൂവുകൾ വിത്തുകൾ ആയി മാറിക്കഴിഞ്ഞാൽ തവിട്ടുനിറം ആയി മാറുന്നത് കാണാം. അങ്ങനെ ഉണ്ടാവുന്നത് വഴി ഇതിൽ ധാരാളം രോമങ്ങൾ ഉണ്ടാകും. ഇത് കാറ്റിലൂടെ പറന്ന് പോയാണ് പലയിടത്തും മറ്റ് ചെടികൾ ഇതുപോലെ പടർന്നു വരുന്നത്. എന്നാൽ എല്ലാവരും കള സസ്യമായി കരുതുന്ന ഈ ചെടി മനുഷ്യന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. ഇതിന്റെ വേര് മുതൽ എല്ലാ ഭാഗങ്ങളും മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്.
വയറുവേദന വൃക്ക രോഗങ്ങൾ പ്രമേഹം കുഷ്ഠരോഗം അണുബാധ ചുമ വയറിളക്കം ആമാശയ തകരാറുകൾ തുടങ്ങിയ പല രോഗങ്ങൾക്കും മരുന്നാണ് ഈ ചെടി. കണ്ണിൽ മുറിവേറ്റാൽ വേദന ശമിക്കുന്നതിന് ഈ ചെടിയുടെ നീര് ഉപയോഗിക്കാറുണ്ട്. കണ്ണിൽ ചതവ് മുറിവ് എന്നിവ ഉണ്ടായാൽ ചെയ്യുന്ന പല മരുന്നുകൾക്കും പ്രധാന ഔഷധമാണ് ഇത്. തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാൻ ഇത് വളരെ ഗുണം ചെയ്യുന്നതാണ്.
പനി ശ്രമിക്കുന്നതിനു ഇത് ഉപയോഗിച്ച് വരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.