ദോശമാവിൽ പഴം ചേർത്താൽ കിടിലൻ ഐറ്റം… ഇത് അറിയണം…

വീട്ടിൽ ദോശ ഉണ്ടാക്കാൻ ദോശമാവ് ഉണ്ടാക്കുന്ന വരാണ് എല്ലാവരും. ഈ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലം റെമഡിയാണ് ഇവിടെ പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഒരു കിടിലൻ ഐറ്റം വീട്ടിൽ തന്നെ ഉണ്ടാക്കാം. അപ്പോൾ അത് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. പുളിച്ച ദോശമാവിൽ വേണമെങ്കിൽ അതിലും പുളിക്കാത്ത ദോശമാവ് ആണെങ്കിൽ അതിലും ചെയ്യാവുന്നതാണ് ഇത്.

പുളിച്ച ദോശമാവ് ആണെങ്കിൽ കുറച്ച് സ്മൂത്ത് ആയും സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. അതിലേക്ക് കുറച്ച് പഞ്ചസാരയും ഏലക്കയും പൊടിച്ചത് ചേർക്കുക. അത് ആവശ്യത്തിന് മധുരത്തിന് അനുസരിച്ച് ചേർക്കുക. തുടർന്ന് നന്നായി ഇളക്കി എടുക്കുക. വീട്ടിൽ പെട്ടന്ന് നാലുമണിക്ക് കഴിക്കാൻ കഴിയുന്ന പലഹാരമാണ് ഇത്. എന്നാൽ ആരോഗ്യപ്രദമായ ഒന്ന് തന്നെയാണ് ഇത്.

പഞ്ചസാരയ്ക്കു പകരം വേണമെങ്കിൽ ശർക്കര ചേർക്കാവുന്നതാണ്. പിന്നീട് ചേർത്തുവെച്ച മാവിലേക്ക് ഒരു ചെറുപഴം ചേർക്കുക. ദോശ മാവിന് അളവിനനുസരിച്ച് പഴം കൂട്ടി എടുക്കാവുന്നതാണ്. പഴം നന്നായി കൈകൊണ്ട് കുഴച്ച് ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിച്ചത് ഇട്ടുകൊടുക്കുക. തലേദിവസത്തെ ദോശമാവ് ഉണ്ടെങ്കിൽ.

അതിൽ ചെയ്യാവുന്നതാണ് ഇത്. അല്ലെങ്കിൽ ഇപ്പോൾ അരച്ചെടുത്ത് ദോശമാവിൽ ചെയ്യാവുന്നതുമാണ് ഇത്. പിന്നീട് ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചട്ടിയിലേക്ക് ഒഴിച്ച് ഉണ്ടാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്ന് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *