വഴിയരികിലെ ഔഷധസസ്യങ്ങൾ നിരവധി ആണ്. ഇത്തരത്തിൽ ഒരു പുതിയ അറിവാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒടിയൻ പച്ച എന്ന സസ്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വഴിയരികിൽ ചവിട്ടും കുത്തും കൊണ്ട് കിടക്കുന്ന മറ്റൊരു സസ്യമാണ് ഇത്. ഇത് പല നാട്ടിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. കുരുകൂട്ടിചിറ മുറിയൻപച്ചില റെയിൽ പൂച്ചെടി എന്നെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.
നിങ്ങളുടെ നാട്ടിൽ നിങ്ങൾ ഇതിനു പറയുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഓരോ നാട്ടിലും പല പേരിൽ അറിയപ്പെടുന്ന ഈ ചെടി നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ഇതിന്റെ അത്ഭുതങ്ങൾ എല്ലാം ഒന്ന് തന്നെയാണ്. അത്രയേറെ അത്ഭുതങ്ങളാണ് ഇതിനുള്ളത്. ശരീരത്തിൽ എവിടെയെങ്കിലും ഒരു മുറിവ് ഉണ്ടായാൽ ഇതിന്റെ ഇല എടുത്തശേഷം നീര് മുറിവിൽ ഇറ്റിച്ചാൽ ഉടൻതന്നെ രക്തപ്രവാഹം നിൽക്കുന്നതാണ്.
കൂടാതെ പെട്ടെന്ന് തന്നെ ഇത് ഉണങ്ങുന്നതാണ്. പൊള്ളലേറ്റ ഭാഗത്തും ഇതിന്റെ നീര് വളരെയധികം ഫലപ്രദമാണ്. ഇതിൽ ഒരുപാട് ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ചെമ്പ് മാംഗനീസ് സോഡിയം സിങ്ക് ഫോസ്ഫറസ് പൊട്ടാസ്യം കാൽസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. അതുകൊണ്ട് കഴിയാവുന്നത്ര ഈ ഇല ശേഖരിച്ച് പച്ചക്കറികൾക്കും മറ്റും ഇട്ടു കൊടുത്താൽ രാസവളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണ്.
ജൈവ വളം കൊണ്ട് കൃഷിചെയ്യാൻ സാധിക്കുന്നതാണ്. ഇതിന്റെ ഇലയും തണ്ടും വേരും പൂവും എല്ലാം എടുത്ത് അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മിശ്രിതങ്ങൾ പ്രമേഹം സന്ധിവാതം മുറിവുകൾ തുടങ്ങിയവ ചികിത്സിക്കാനായി ഉപയോഗിക്കുന്ന ഔഷധങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ട്. എവിടെയും പടർന്നുനിൽക്കുന്ന ഈ സസ്യം വർഷം മുഴുവൻ പൂ വിരിച്ചു നിൽക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.