ഇന്നത്തെ ലോകത്തെ മരണകാരണങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ തന്നെ ബാധിക്കുന്ന രോഗമായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ തലച്ചോറിന് ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. നമ്മുടെ ശരീരത്തിലേക്കുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അവയവമാണ് തലച്ചോറ് എന്നതിനാൽ തന്നെ സ്ട്രോക്ക് ഉണ്ടാകുമ്പോൾ.
അത് നമ്മുടെ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു. അത്തരത്തിൽ നമ്മുടെ തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതോ രക്തക്കുഴലുകൾ പൊട്ടി പോകുന്നതുമായ അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത്. ഇത്തരത്തിൽ രക്തക്കുഴലുകൾ അടഞ്ഞു പോകുമ്പോൾ അവിടെയൊക്കെ ഓക്സിജൻ സപ്ലൈ ഇല്ലാതാക്കുകയും തലച്ചോറിലെ കോശങ്ങൾ നശിച്ചു പോവുകയും ചെയ്യുന്നു. ഏത് ഭാഗത്തുള്ള കോശങ്ങളാണ് നശിച്ചുപോകുന്നത് അതിനെ.
എതിരെയുള്ള തലച്ചോറിലെ നാഡീവ്യൂഹങ്ങൾക്കാണ് കേടുപാടുകൾ സംഭവിക്കുക. ഇത് ആ നാഡീവ്യൂഹങ്ങളുമായി ബന്ധപ്പെട്ട അവയവങ്ങളിൽ അംഗവൈകല്യങ്ങൾ സൃഷ്ടിക്കുന്നു. സംസാരശേഷി നഷ്ടപ്പെടുക കൈകൾക്കും കാലുകൾക്കും ഉണ്ടാകുന്ന തളർച്ച എന്നിങ്ങനെ പല തരത്തിലുള്ള അംഗവൈകല്യങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. ഇത്തരത്തിൽ സ്ട്രോക്കിനെ വളരെ പെട്ടെന്ന് തന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് വിടുതൽ പ്രാപിക്കാൻ ആകും.
അതിനാൽ തന്നെ മറ്റു രോഗങ്ങളെ അപേക്ഷിച്ച് സമയത്തിന് ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇത്തരത്തിൽ സ്ട്രോക്ക് വന്ന ഒരു വ്യക്തിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമോ എന്നുള്ളതാണ് മറ്റൊരു ചോദ്യം. സ്ട്രോക്കിന്റെ എല്ലാത്തരത്തിലുള്ള അംഗവൈകല്യങ്ങളെ മറികടന്നുകൊണ്ട് മുന്നോട്ടുവരുന്ന ഒരു വ്യക്തിയാണെങ്കിൽ അവർക്ക് പൂർവ്വ അവസ്ഥയിൽ അവരുടെ ലൈംഗികബന്ധം തുടരാൻ ആകുന്നു. തുടർന്ന് വീഡിയോ കാണുക.