ഈയൊരു സൂപ്പർ ഡ്രിങ്ക് മതി ജലദോഷത്തെയും ചുമയെയും ആട്ടിപ്പായിക്കാൻ. ഇതാരും നിസ്സാരമായി കാണരുതേ.

പലപ്പോഴായി നമ്മുടെ ഇടയിലേക്ക് ക്ഷണിക്കാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. അത്തരത്തിൽ സർവ്വസാധാരണമായി തന്നെ നാം ഓരോരുത്തരിലും കടന്നു വരുന്നവയാണ് തുമ്മലും ജലദോഷവും ചുമയും കഫക്കെട്ടും എല്ലാം. ഇത് വളരെ നിസ്സാരമായിട്ടാണ് നാം ഓരോരുത്തരും കാണാറുള്ളത്. അതിനാൽ തന്നെ വീടുകളിൽ ഇരുന്നുകൊണ്ട് പാരസെറ്റ്മോളുകളും മറ്റും കഴിച്ച് അതിനെ മറി കടക്കാൻ ശ്രമിക്കുകയാണ് നാം ഓരോരുത്തരും ചെയ്യുന്നത്.

എന്നാൽ ഇവ ക്രമാതീതമായി നമ്മുടെ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെങ്കിൽ നാം ഓരോരുത്തരും വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ചുമയും ജലദോഷവും എല്ലാം ഉണ്ടാകുമ്പോൾ മരുന്നുകളെ ആണ് നാം ഓരോരുത്തരും പ്രധാനമായും ആശ്രയിക്കാറുള്ളത്. എന്നാൽ മരുന്നുകൾ ഒട്ടും തന്നെയില്ലാതെ നമുക്ക് നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നിർമിക്കാൻ പറ്റുന്ന ഒരു കഷായത്തെ കുറിച്ചാണ് ഇതിൽ കാണുന്നത്.

ഈ കഷായം തുമ്മലും ചീറ്റലും തുടങ്ങുമ്പോൾ തന്നെ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റം തിരിച്ചറിയാൻ സാധിക്കും. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളവ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നവ ആയതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് റിസൾട്ട് ലഭിക്കുന്നതായി കാണാൻ സാധിക്കും.

ഈയൊരു കഷായം ഉണ്ടാക്കുന്നതിനുവേണ്ടി തുളസിയില പനിക്കൂർക്കയുടെ ഇല ആടലോടകത്തിന്റെ ഇല കുരുമുളക് ജീരകം ചെറിയുള്ളി എന്നിങ്ങനെ ഉള്ളവ നല്ലവണ്ണം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം അരിച്ചു കുടിക്കുകയാണ് ചെയ്യേണ്ടത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ കുടിക്കാവുന്ന ഒരു സൂപ്പർ ഡ്രിങ്കാണ്. തുടർന്ന് വീഡിയോ കാണുക.