പണ്ടുകാലം മുതലേ നമ്മുടെ പരിസരപ്രദേശങ്ങളിൽ കണ്ടുവരുന്ന മറ്റൊരു ചെടിയാണ് കുടവൻ അതല്ലെങ്കിൽ കുടങ്ങൽ മുത്തിൾ എന്നിങ്ങനെയൊക്കെയാണ് അതിന്റെ പേര്. ഇത് ഒരു ചെറിയ വള്ളിയായി താഴെ പടർന്നുപിടിക്കുന്ന ഒരു ചെടിയാണ്. പക്ഷേ ഇത് ചെറിയ ചെടി ആണെങ്കിലും ഇതിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ലവണ രൂപത്തിൽ സ്വർണ്ണം ഉള്ള കുറച്ച് ചെടികളുണ്ട്. പൊന്നാങ്കണ്ണി ചീര ബ്രഹ്മി കുടങ്ങൽ എന്നിവ തരത്തിലുള്ളവയാണ്. കുടങ്ങലിന്റെ ചില ഉപയോഗങ്ങൾ പരിചയപ്പെടാം. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും എന്തെല്ലാം ആണ് അതിന്റെ ഗുണങ്ങൾ എന്നു നോക്കാം. ഇതിൽ ഏഴ് ഇലയും 7 കുരുമുളകും കൂടി ചവച്ച് ഇറക്കിയാൽ മൈഗ്രേൻ ഉള്ള ദിവസം വളരെ ആശ്വാസം ലഭിക്കുന്നതാണ്.
അതുപോലെ കൂടുതൽ നീര് മൈഗ്രേൻ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ഇത് കുട്ടികളുടെ ബുദ്ധി വികസിക്കുന്നതിന് ഓർമ്മശക്തി നിലനിൽക്കുന്നതിനും സഹായിക്കുന്നതാണ്. നാഡി നരമ്പുകൾ ക്ക് ഉന്മേഷം ഉണ്ടാകാനും തലച്ചോറിന്റെ പ്രവർത്തനം കൂടുകയും ചെയ്യും. മാത്രമല്ല ഭാവിയിൽ വരാൻ സാധ്യതയുള്ള പല അസുഖങ്ങളും കുട്ടികൾക്ക് വരാതിരിക്കാൻ ഇത് സഹായിക്കുന്നു.
41 ദിവസമാണ് ഇത് കഴിക്കേണ്ട കാലയളവ്. നമ്മുടെ തലച്ചോറിന്റെ കോശങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഇതിനെ ബ്രെയിൻ ഫുഡ് എന്ന് പറയാറുണ്ട്. പഠിക്കുന്ന കുട്ടികളുടെ ഓർമ്മ നിലനിർത്താനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.