മൃഗങ്ങളുടെ പലതരത്തിലുള്ള സാന്ത്വനിപ്പിക്കുന്ന സംഭവങ്ങളും ദൃശ്യങ്ങളും വീഡിയോകളും കണ്ടിട്ടുള്ളതാണ്. പലതും കണ്ടു നിൽക്കുന്നവരെ കണ്ണു നിറക്കുന്നതും ചിന്തിക്കുന്നതും ആണ്. അത്തരത്തിൽ കാണുന്ന ആരുടെയും കണ്ണ് നിറക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു ദിവസം കൊണ്ട് നിരവധി ആളുകൾ കണ്ട് വൈറലായ ആ വീഡിയോ ഇതാണ്. ലോകത്ത് ഇന്ന് കളങ്കമില്ലാത്ത സ്നേഹം നിരവധി ലഭിക്കുക മൃഗങ്ങളിൽ നിന്നാണ്.
കാരണം സ്നേഹിച്ചാൽ ആ സ്നേഹം പത്തിരട്ടി ആയി തിരികെ നൽകാൻ മൃഗങ്ങൾക്ക് മാത്രമാണ് കഴിയുക. ഒരുനേരത്തെ ഭക്ഷണം നൽകിയാൽ എന്നും നന്ദി കാണിക്കാനും അംഗങ്ങൾക്ക് പ്രത്യേക കഴിവ് തന്നെയാണ്. ഇക്കാര്യത്തിൽ നായക്ക് ഉള്ള സ്ഥാനം ആകട്ടെ മറ്റുള്ള മൃഗങ്ങളെക്കാൾ ഒരുപടി മുമ്പിൽ ആണ്. അത്തരത്തിലൊരു നായയുടെയും യജമാനന്റെയും സംഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക. ഈ സംഭവം നടക്കുന്നത് സ്വിറ്റ്സർലാൻഡിൽ ആണ്. ഗ്ലാഡിസ് ഒരു ദിവസം രാവിലെ നടക്കുമ്പോഴാണ്.
ആരോ ഉപേക്ഷിച്ച നിലയിൽ ഒരു നായക്കുട്ടിയെ ഇദ്ദേഹത്തിന് ലഭിക്കുന്നത്. വിശന്നുവലഞ്ഞ അവശനായ ആ നായ്ക്കുട്ടിയെ അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവശ്യ ഭക്ഷണം നൽകി സ്നേഹം നൽകി. കുറച്ചു മാസങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി മാറി. ഗ്രേസി എന്നാണ് യജമാനൻ ആ നായയെ വിളിച്ചിരുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം യജമാനൻ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ്.
കുടുംബാംഗങ്ങളെ പോലും അത്ഭുതപ്പെടുത്തിയ ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ഗ്ലാഡിസിനെ അടക്കിയ സമയം മുതൽ ആ സ്ഥലത്ത് വളർത്തുനായ താമസമാരംഭിച്ചു. വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവിടെ നിന്ന് വരാൻ ആ വളർത്തുനായ തയ്യാറായില്ല. ഈ സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.