എല്ലാ വീടുകളിലും ഉണ്ടാക്കുന്ന ഒന്നാണ് ഇഡലി. ഇഡ്ഡലി അറിയാത്തവരായും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എന്നും പലപ്പോഴും വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കി കഴിഞ്ഞാൽ ചിലപ്പോൾ ബാക്കി ഇഡലി ഉണ്ടാകാറുണ്ട്. ചില കുട്ടികൾക്ക് ആണെങ്കിൽ ഇഡലി ഇഷ്ടം ഉണ്ടാകില്ല. എന്നാൽ ഇഡലി ഇങ്ങനെ ബാക്കി വരുന്നുണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.
ഇഡ്ഡലി ഇഷ്ടപ്പെടാത്തവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇഡലി ചെറുതായി മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ എണ്ണ തിളപ്പിയ്ക്കുക. തിളച്ച എണ്ണയിലേക്ക് ഇഡലി ഇട്ടുകൊടുക്കുക. ഇഡലി നന്നായി ചെറുതാകണം. പിന്നീട് കുറേശ്ശെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെയ്യാവുന്ന കിടിലൻ റെമഡി ആണ് ഇവിടെ പറയുന്നത്. ഇങ്ങനെ എണ്ണയിലിട്ട ഇഡലി പാകമായാൽ കോരിയെടുക്കുക.
പിന്നീട് കുറച്ച് എണ്ണയിലേക്ക് അര സവോള കുറച്ച് പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വാട്ടിയെടുക്കുക. പിന്നീട് കുറച്ച് തക്കാളി കൂടി മുറിച്ച് ചേർത്തു കൊടുക്കുക. തക്കാളി ചെറുതായി ഉടഞ്ഞു കിട്ടുന്നതുവരെ ഇളക്കിയെടുക്കുക. പിന്നീട് മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക കാൽ ടീസ്പൂൺ മുളകുപൊടി ഇട്ട് കൊടുക്കുക.
പിന്നീട് ഗരം മസാല ആവശ്യമെങ്കിൽ അത് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് തയ്യാറാക്കിയ മസാലയിലേക്ക് വറുത്തെടുത്ത ഇഡലി ഇട്ടുകൊടുത്തു ഇളക്കിയെടുക്കുക. പിന്നീട് ഇതു കോരിയെടുക്കുക. രാവിലെ സമയം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.