മൃഗങ്ങളും കുട്ടികളും തമ്മിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ചിലത് തമാശ നിറഞ്ഞതും ചിലത് കണ്ടിരിക്കാൻ കൗതുകം ഏറിയതും ആണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ്. അത്തരത്തിലുള്ള പല കാഴ്ചകളും ഞാൻ കണ്ടിട്ടുണ്ട്.
ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതേ സ്നേഹം തിരിച്ചു നൽകാൻ വളർത്തുമൃഗങ്ങൾ കുറവ് വരുത്താറില്ല. അത്തരത്തിലൊരു വീഡിയോ ആണ് ഇത്. സ്നേഹവും കരുതലും ഒരുപോലെ നൽകുന്ന ഒരു പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങളാണ് കാണുന്നത്. ഇതിനോടകം ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി
പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സ്നേഹം കൊടുത്താൽ അത് പതിന്മടങ്ങായി തിരിച്ചു തരാൻ മനുഷ്യരേക്കാൾ മൃഗങ്ങൾ തന്നെയാണ് നല്ലതെന്ന് തോന്നിപ്പോകുന്ന വീഡിയോയാണിത്. സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.