ഒരു അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് സമൂഹ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തനിക്ക് പറ്റിയ ഈ ഒരു അബദ്ധം മറ്റാർക്കും പറ്റരുത് എന്നാണ് ഈ അമ്മ പറയുന്നത്. കൊച്ചു കുട്ടികളുടെ മേൽ എപ്പോഴും ഒരു കണ്ണ് ഉണ്ടാവണം. കാരണം നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരത്തിൽ ഒരു അനുഭവത്തെ കുറിച്ചാണ് ഈ അമ്മ പങ്കുവയ്ക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾ ഉള്ള എല്ലാവരും ഇതു വായിക്കണം എന്ന ആമുഖത്തോടെ കൂടിയാണ് കുറിപ്പ് തുടങ്ങുന്നത്. ഇവരുടെ ഭർത്താവ് വെല്ലൂരിൽ ആണ് ജോലി ചെയ്യുന്നത്.
ഇടയ്ക്ക് ഭർത്താവിനെ കാണാൻ രണ്ടു മക്കളുമൊത്ത് ഇവർ കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് പോകാറുണ്ട്. തിരിച്ചു വീട്ടിൽ എത്തിയാൽ വീട്ടിൽ നൂറുകൂട്ടം പണികളാണ്. കഴിഞ്ഞ വട്ടം തിരിച്ചെത്തിയ ശേഷം ഇത്തരം തിരക്കുകളിൽ മുഴുകി. ഇടക്ക് ഭക്ഷണം മോൾക്ക് കൊടുക്കാനായി മുകളിൽ ചെന്നപ്പോൾ ആണ് ആ കാഴ്ച കാണുന്നത്. അവൾക്ക് ആകെയുണ്ടായിരുന്ന മുത്തുമാല പൊട്ടിച്ചിതറി കിടക്കുന്നത് കാണാൻ കഴിഞ്ഞു. ഞാൻ അതിനു മകളെ വഴക്കുപറഞ്ഞു. ശേഷം അതെല്ലാം അടിച്ചുവാരി കളഞ്ഞു.
പിന്നെ മകൾ മൂക്ക് ഒലിച്ചു എന്റെ അരികിൽ വന്നു. പതിവില്ലാത്തതാണ് പുതിയ അടിച്ചത് ആവും എന്ന് ഞാൻ കരുതി. എന്നാൽ കുറച്ചു കഴിഞ്ഞിട്ട് വീണ്ടും ഇത് കണ്ടപ്പോൾ എനിക്ക് പന്തികേട് തോന്നി. ഞാൻ ടവ്വൽ ഉപയോഗിച്ച് മൂക്ക് തുടയ്ക്കാൻ ശ്രമിച്ചു. പെട്ടെന്ന് കുഞ്ഞ് എന്റെ കയ്യിൽ വട്ടം കയറിപ്പിടിച്ചു. വലിയ ഉച്ചത്തിൽ കരയുകയും ചെയ്തു. എന്താണ് ഇങ്ങനെ കരയുന്നത് സംശയം തോന്നി മൂക്കിലേക്ക് ടോർച്ചടിച്ചു നോക്കി. അപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു.
പൊട്ടിയ മാല യുടെ വലിയ മുത്ത് മൂക്കിൽ അറ്റത്ത് തിരികി കയറ്റിയിരിക്കുന്നു. പിന്നീട് എന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ വലഞ്ഞു. വേഗം തന്നെ കാറിൽ കയറി ആശുപത്രിയിലെത്തിച്ചു. പിന്നീട് മകളെ ബലമായി പിടിച്ച് അതിനുശേഷമാണ് മുത്ത് മൂക്കിൽനിന്ന് ഡോക്ടർ തിരികെ എടുത്തത്. എല്ലാ മാതാപിതാക്കളും കുട്ടികളെ ശ്രദ്ധിക്കുന്നത് അനിവാര്യമാണ്. അറിവില്ലാത്ത പ്രായമാണ് എന്തുവേണമെങ്കിലും ചെയ്യാം. ആ അമ്മ കൂട്ടിച്ചേർത്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.