ടോയ്ലറ്റ് വൃത്തിയാക്കാൻ ബ്രഷും ടോയ്ലറ്റ് ക്ലീനറും വേണ്ട. ഇതൊരു തുള്ളി ഒഴിച്ചാൽ മാത്രം മതി. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

ഏവരും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ടോയ്‌ലറ്റ് വൃത്തിയാക്കുക എന്നുള്ളത്. എത്ര തന്നെ ബ്രഷ് കൊണ്ട് ഉരച്ചു കഴുകിയാലും എത്ര തന്നെ വില കൂടിയ ടോയ്ലറ്റ് ക്ലീനർ വാങ്ങി അതിൽ ഒഴിച്ചുകൊടുത്ത് കഴുകിയാലും പലപ്പോഴും ടോയ്‌ലറ്റ് വൃത്തിയാക്കാതെ ഇരിക്കാറുണ്ട്. ബ്രഷ് കൊണ്ട് നല്ലവണ്ണം മുറിച്ചു കൈകൾ ടോയ്‌ലറ്റിന്റെ കാണുന്ന വശത്തെ അഴുക്കുകൾ പോകുമെങ്കിലും അതിലേക്ക് വെള്ളം തങ്ങിനിൽക്കുന്ന ഭാഗത്ത് അഴുക്കുകൾ പോകുക.

എന്നത് വളരെ പ്രയാസകരമായിട്ടുള്ള പ്രശ്നമാണ്. അത്തരത്തിൽ ടോയ്ലറ്റിലെ ഏതു ഭാഗത്തെ വേണമെങ്കിലും അഴുക്കുകൾ പെട്ടെന്ന് തന്നെ കളയുന്നതിനു വേണ്ടിയിട്ടുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇങ്ങനെ ടോയ്ലറ്റ് വൃത്തിയാക്കുകയാണെങ്കിൽ ബ്രഷ് ഉപയോഗിക്കേണ്ട ആവശ്യമേ വരുന്നില്ല. ഒട്ടും ഉരയ്ക്കാതെ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ വിദ്യയാണ് ഇതിൽ കാണുന്നത്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യുന്നത് ക്ലോസറ്റിനുള്ളിലേക്ക് അഞ്ചാറ് ടിഷ്യൂ പേപ്പർ കീറി ഇടുകയാണ്. ടിഷ്യു പേപ്പർ മാത്രമേ ഇതിന് ഉപയോഗിക്കാൻ പാടുള്ളൂ. മറ്റുള്ള പേപ്പറുകൾ എടുക്കുകയാണെങ്കിൽ അത് ബ്ലോക്കുകൾ സൃഷ്ടിക്കുന്നത് ആയിരിക്കും. ടിഷ്യു പേപ്പർ ഇട്ടതിനുശേഷം പിന്നീട് ഇതിലേക്ക് അല്പം ക്ലോറക്സ് ആണ് ഒഴിച്ചുകൊടുക്കേണ്ടത്.

നമ്മുടെ വസ്ത്രങ്ങളിലെയും ടൈലുകളിലെയും ക്ലോസറ്റുകളിലെയും എത്ര വലിയ കറകളെയും നീക്കം ചെയ്യാൻ ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് ക്ലോറക്സ്. ഇത് ഒഴിച്ചു കൊടുത്തതിനു ശേഷം രണ്ടു മൂന്നു മണിക്കൂറെങ്കിലും ടോയ്‌ലറ്റ് ഉപയോഗിക്കാതെ അങ്ങനെ തന്നെ വയ്ക്കേണ്ടതാണ്. പിന്നീട് ഫ്ലഷ് അടിച്ചു കഴിയുമ്പോൾ അതിലെ എല്ലാ കറകളും മാഞ്ഞു കിട്ടും. തുടർന്ന് വീഡിയോ കാണുക.