മലയാളികൾ ശീലമാക്കിയിട്ടുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. അരിയും ഉഴുന്നും കുതിർത്ത അരച്ചെടുത്ത ഉണ്ടാക്കുന്ന ഇഡ്ഡലി ഓരോരുത്തരുടെയും പ്രിയപ്പെട്ടതാണ്. ഈയൊരു ഇഡ്ഡലി ഉണ്ടാക്കുന്നതിനുവേണ്ടി അരിയും ഉഴുന്നും ഒരുപോലെ എടുത്ത് 5 6 മണിക്കൂർ കുതിർത്ത് അരച്ചെടുത്ത് പിന്നീട് 5 6 മണിക്കൂർ വീർത്തു പൊന്തി വരാൻ വയ്ക്കേണ്ടതാണ്. എന്നാൽ ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കുകയാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ നമുക്ക്.
ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ വളരെ ടേസ്റ്റിയും സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലെയുള്ള ഇഡലി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കുന്നതിനുവേണ്ടി അരിയോ ഉഴുന്ന് ഒന്നും ആവശ്യമായി വരുന്നില്ല. റവ ഉപയോഗിച്ച് ആണ് ഇതിൽ ഇഡ്ഡലി ഉണ്ടാക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു കപ്പ് റവ എടുക്കുകയാണ്. റവ ഒരു കപ്പാണ് എടുത്തതെങ്കിൽ അതേ അളവിൽ തൈരും.
അതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് രണ്ടും നല്ലവണ്ണം മിക്സ് ചെയ്ത് പത്തിരുപത് മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. 20 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഇഡലി മാവിന്റെ രൂപത്തിലാക്കാവുന്നതാണ്. ഇതിലേക്ക് പാകത്തിന് ഉപ്പും ഒരല്പം സോഡാപ്പൊടി കൂടി ഇട്ടു.
കൊടുക്കേണ്ടതാണ്. പിന്നീട് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം നമുക്ക് ഇഡ്ഡലി തട്ടിലേക്ക് കോരിയെടുത്ത് സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈയൊരു ഇഡ്ഡലി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ തന്നെ ഓരോരുത്തരുടെയും ജോലിഭാരം ഇത് കുറയ്ക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.