പഴവും റവയും വെറുതെ ഇങ്ങനെ ചെയ്താൽ മതി… ഇങ്ങനെ ചെയ്താൽ നല്ല രുചി…

പഴവും റവയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് പഴവും റവയും. ഇത് ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ സ്നാക്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു തവി റവ എടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ ചെറുപഴം ചേർത്തു കൊടുക്കുക. ഒന്നോ രണ്ടോ ഏലക്കായ ചേർത്തു കൊടുക്കുക.

പിന്നീട് ഇത് രണ്ടും കൂടി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. പിന്നീട് മറ്റൊരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ഒരു തവി അരിപ്പൊടി ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ശർക്കര പാനീയം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് അര തവി ഗോതമ്പ് പൊടി ചേർക്കുക.

എണ്ണ കൂടുതൽ പിടിക്കാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചട്ടിയിൽ എണ്ണയിൽ തയ്യാറാക്കാവുന്നതാണ്. ഒട്ടും തന്നെ എണ വലിച്ചെടുക്കാത്ത സ്നാക്സ് ആണ് ഇത്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഒരു മീഡിയം ഫ്ലെയിമിൽ ഇത് വേവിച്ചെടുക്കാവുന്നതാണ്.

വളരെ പെട്ടെന്ന് നാലുമണിക്ക് ചായയുടെ കൂടെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നിങ്ങളും ഇത് പരീക്ഷിച്ചു ഇതിന്റെ അഭിപ്രായം കമന്റ് ചെയ്യാം. ശർക്കര തന്നെ വേണമെന്നില്ല പഞ്ചസാര ഉപയോഗിച്ചു ഇത് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *