വീട്ടിൽ മീൻ പൊരിക്കുമ്പോൾ ഇനി റവയും ചേർത്ത് ഇങ്ങനെ ചെയ്തു നോക്ക്..!! ഇങ്ങനെ ചെയ്താൽ ആരും കൊതിച്ചു പോകും..| Fish Fry| Meen varuthathu| Meen porichathu

സാധാരണ മീൻ പൊരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി എങ്ങനെ മീൻ പൊരിച്ചെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവർക്കും മീൻ പൊരിക്കാൻ അറിയാവുന്നതാണ്. എന്താണ് വ്യത്യസ്തത എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു വ്യത്യസ്തമായ രീതിയിൽ മീൻ പൊരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. കുറച്ച് ക്രിസ്പിയായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. കുറച്ച് റവ കൂടി ചേർത്ത് തയ്യാറാക്കുന്നത് ആണ് ഇത്.

മറ്റുള്ള ഫിഷ് ഫ്രൈകൾ ചെയ്യുമ്പോഴുള്ള ഇൻഗ്രീഡിയൻസ് ആണ് ചേർക്കേണ്ടത്. അയില ആണ് എടുക്കുന്നത് എങ്കിൽ അത് എങ്ങനെ കട്ട് ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ കട്ട്‌ ചെയ്തെടുക്കാൻ സാധിക്കുന്ന മീനുകൾ എന്ന് പറയുന്നത് അയില വറ്റ എന്നിവയാണ്. കുക്കിങ് അറിയാത്ത ആളുകൾ ഇത്തരത്തിൽ മീൻ കട്ട് ചെയ്യുന്ന രീതി ഒന്ന് കണ്ടുപിടിക്കേണ്ടത് തന്നെയാണ്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ മീൻ വൃത്തി ആക്കി എടുക്കുക. പിന്നീട് മീൻ നന്നായി വരഞ്ഞ് എടുക്കുക. പിന്നീട് ഇതിലേക്ക് എടുക്കേണ്ടത് എട്ട് അല്ലി വെളുത്തുള്ളി എടുക്കുക. അതുപോലെ ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. അതുപോലെ ചെറിയ തണ്ട് കറിവേപ്പില എടുക്കുക. പിന്നീട് ചേർത്തു കൊടുക്കേണ്ടത് മഞ്ഞൾപൊടി മുളകുപൊടി അതുപോലെതന്നെ കുരുമുളക് ആണ്.

നല്ല ക്രിസ്പിയായി ലഭിക്കാൻ കുറച്ചു റവ കൂടി ചേർത്തു കൊടുക്കാം. ചെറിയ പുളിക്ക് വിനാഗിരി ചേർത്ത് കൊടുക്കാം. പിന്നീട് മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി കറിവേപ്പില ഇഞ്ചി കുരുമുളക് മഞ്ഞൾപൊടി മുളക് വിനാഗിരി ഒരു സ്പൂൺ എന്നിവ ചേർത്ത് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കേണ്ടതാണ്. പിന്നീട് ഈ മസാല അതുപോലെതന്നെ റവയും ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്തശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *