പഴം ഈ രീതിയിൽ ഇഡലി പാത്രത്തിൽ വെച്ചിട്ടുണ്ടോ..!! കാണാം അൽഭുതം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പഴം ഉപയോഗിച്ച് ഒരു കിടിലൻ ഐഡിയ ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിന് ഏതു പഴം വേണമെങ്കിലും എടുക്കാവുന്നതാണ്. ഏത്തപ്പഴം അല്ലെങ്കിൽ ഞാലിപ്പൂവൻ അല്ലെങ്കിൽ റോബസ്റ്റ ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ കൈ വെച്ച് ഒടച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഗോതമ്പ് പൊടിയാണ്.

ഇത് ഒരു ബൗൾ ചേർത്തു കൊടുക്കാം. അതിനുശേഷം രണ്ട് സ്പൂൺ മൈദമാവ് ഇട്ടുകൊടുക്കുക. മൈത പൊടി ഇല്ലെങ്കിൽ രണ്ട് സ്പൂൺ അരിപ്പൊടി ചേർത്താലും മതി. പിന്നീട് ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ശർക്കര നന്നായി പൊടിച്ച് എടുത്തതാണ്. ശർക്കര പാനി ആയാലും കുഴപ്പമില്ല. അധികം ലൂസ് ആകാതെ ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് ഏലക്കായ ജീരകം എന്നിവ കൂടി പൊടിച്ചുചേർത്തു കൊടുക്കുക.

ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത ശേഷം കൈകൊണ്ട് നന്നായി കുഴച്ചു കൊടുക്കുക. വെള്ളം ചേർക്കാതെ തന്നെ ഇത് കുഴച്ചെടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു മൂന്നു സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു പ്രാവശ്യം കൂടി കുഴച്ചെടുക്കുക. പിന്നീട് ഇത് വാഴയിലയിൽ പരത്തി ആവി കയറ്റി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇനി നിങ്ങൾക്ക് ഇലയിൽ തയ്യാറാക്കാൻ പറ്റില്ല എങ്കിൽ കപ്പ് കേക്ക് പരുവത്തിലും തയ്യാറാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇടലി തട്ടിൽ ആവി കയറ്റി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ നാലുമണിക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ പലഹാരമാണ് ഇത്. ധൈര്യമായി കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്നതാണ്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *