പഴവർഗങ്ങളിൽ ഒന്നാണ് മുന്തിരിയും. പല കാര്യങ്ങൾക്കും നാം മുന്തിരി ഉപയോഗിക്കാറുണ്ട്. മുന്തിരി വെറുതെ കഴിക്കുന്ന വരും. മുന്തിരി ഉണക്കിയത് കഴിക്കുന്നവരും അതുപോലെ തന്നെ മുന്തിരി ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നവരും മുന്തിരി വൈൻ കഴിക്കുന്നവരും നിരവധിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുന്തിരി കുരു കളയാതെ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. ഹൃദയ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് മുന്തിരി. മുന്തിരി കുരു കളയാതെ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്ത് ആണെന്ന് നോക്കാം.
ഹൃദയ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ കുരുവിൽ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നുണ്ട്. രക്തസമ്മർദ്ദം നോർമലാകുന്നതോട് കൂടി നല്ല രീതിയിൽ തന്നെ രക്തം പമ്പ് ചെയ്യുന്നു. ഹൃദയ ദമനികളിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൃത്യമായി നടന്നാൽ ഇത് ഹൃദയത്തിന്റെ ആരോഗ്യനില നിർത്താൻ സഹായിക്കും. അതുകൊണ്ടുതന്നെ മുന്തിരി കഴിക്കുമ്പോൾ പ്രത്യേകിച്ച് വൈൻ മുന്തിരി കഴിക്കുമ്പോൾ ഇതിന്റെ കുരുക്കൾ തുപ്പി കളയുന്നതിനു പകരം കഴിക്കുന്നത് വളരെ നല്ലതാണ്.
ഇത് കൂടാതെ തലച്ചോറിൽ പ്രോട്ടീൻ അടിഞ്ഞു കൂടി ഉണ്ടാവുന്ന ആൽഷിമേഴ്സ് പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് എല്ലാം മുന്തിരി നൽകുമ്പോൾ കുരു കളയാതെ നൽകുന്നത് ആണ് നല്ലത്. കണ്ണുകളുടെ ആരോഗ്യത്തിന് നേത്ര സംരക്ഷണത്തിന് പ്രത്യേകം പരിചരണത്തിന്റെ ആവശ്യം പോലും ഇല്ല. പല പഠനങ്ങൾ പ്രകാരം മുന്തിരിയുടെ കുരു ശരീരത്തിലേക്ക് എത്തുന്നത് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് നേത്രസംരക്ഷണത്തിന്.
ഇത് റെറ്റിനയുടെ ആരോഗ്യ നിലനിർത്താനും കണ്ണുകളുടെ കാഴ്ച ശക്തി നില നിർത്താൻ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കണ്ണുകളിൽ അൾട്ര വയലറ്റ് രസ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്തിരി കഴിക്കുമ്പോൾ പരമാവധി കുരുക്കൾ കളയാതെ കഴിക്കാൻ ശ്രമിക്കുക. എല്ലുകളുടെ ആരോഗ്യത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മുന്തിരിയുടെ കുരുവിൽ ധാരാളം മിനറൽ അടങ്ങിയതിനൽ ഇത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.