സോഫ്റ്റും സ്പോഞ്ചിയുമായ വട്ടയപ്പം ഉണ്ടാക്കാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും അറിയാതെ പോകരുതേ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് വട്ടയപ്പം. വെളുത്ത നല്ല സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. കൂടുതലായും ഇത് ക്രിസ്മസ് ഈസ്റ്റർ എന്നിങ്ങനെയുള്ള വിശേഷങ്ങൾക്കാണ് ഉണ്ടാക്കാറുള്ളത്. ഒട്ടുമിക്ക ആളുകളും ഇതുണ്ടാക്കുമ്പോൾ നേരിടുന്ന പ്രശ്നം എന്ന് പറയുന്നത് ഇത് വീർത്തു വരാത്ത പ്രശ്നമാണ്. ശരിയായ വിധം വീർത്ത് പൊങ്ങി വന്നാൽ മാത്രമേ വട്ടേപ്പം അതിന്റേതായ രുചിയിൽ സോഫ്റ്റ് ആയി നമുക്ക് ലഭിക്കുകയുള്ളൂ.

   

അത്തരത്തിൽ വീർത്തു പൊന്തി നല്ല സോഫ്റ്റ് വട്ടയപ്പം ഉണ്ടാകുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇങ്ങനെ വട്ടയപ്പം ഉണ്ടാക്കുകയാണെങ്കിൽ സോഫ്റ്റുo സ്പോഞ്ചിയുമായ വട്ടയപ്പം ഈസിയായി തന്നെ നമുക്ക് ലഭിക്കുന്നതാണ്. ഇതിനായി നല്ല നൈസ് ആയിട്ടുള്ള അരിപ്പൊടിയാണ് എടുക്കേണ്ടത്. ഒരു കപ്പ് അരിപ്പൊടിയിലേക്ക് അതേ അളവിൽ തന്നെ നാളികേരം എടുക്കേണ്ടതാണ്.

അതോടൊപ്പം തന്നെ അതിലേക്ക് ഒരു ചെറിയ കപ്പ് അവല് കുതിർത്തതുംഒരല്പം ഏലക്കായുടെ കുരുവും ചേർക്കേണ്ടതാണ്. പിന്നീട് ഒരു കപ്പ് ഇളം ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ഈസ്റ്റും ചേർത്ത് നല്ലവണ്ണം മിക്സിയിൽ അരച്ചെടുക്കേണ്ടതാണ്. ഈസ്റ്റ് എടുക്കുമ്പോൾ ഇൻസ്റ്റന്റ് ഈസ്റ്റ് തന്നെ എടുക്കുവാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

എന്നാൽ മാത്രമേ ശരിയായിവിധം വട്ടയപ്പം വീർത്തു പൊന്തി വരികയുള്ളൂ. ഇത്തരത്തിൽ തയ്യാറാക്കിയ ബാറ്റർ ഒരു പാത്രത്തിലേക്ക് വെച്ച് ഒന്ന് രണ്ട് മണിക്കൂർ നമുക്ക് വെയിറ്റ് ചെയ്യാവുന്നതാണ്. സാധാരണ ഒരു മണിക്കൂറിനുള്ളിൽ വീർത്ത് വരുന്നതാണ് എങ്കിലും അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് വീർത്തു പൊന്തുന്ന സമയത്തിലും മാറ്റങ്ങൾ ഉണ്ടാകും. തുടർന്ന് വീഡിയോ കാണുക.