ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുന്തിരി. ഫലവർഗങ്ങളിൽ ഒരു പ്രധാനിയാണ് മുന്തിരി. മുന്തിരി പച്ചനിറത്തിലും കറുത്ത നിറത്തിലും കാണുന്നതാണ്. അതുപോലെ തന്നെ നല്ലവണ്ണം കുരു ഉള്ള മുന്തിരിയും തീരെ കുരുവില്ലാത്ത മുന്തിരിയും ഉണ്ട്. ഇത്തരത്തിൽ മുന്തിരി വീട്ടിൽ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു ചെറിയ ട്രിക്ക് ചെയ്യാവുന്നതാണ്. അത്തരത്തിൽ മുന്തിരി ഉപയോഗിച്ചുകൊണ്ട് അത്യുഗ്രൻ രുചിയിൽ ഉണക്കമുന്തിരി ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്.
ഒട്ടുമിക്ക പലഹാരങ്ങളിലും ബിരിയാണികളും മറ്റും ഉൾപ്പെടുത്തുന്ന ഒന്നാണ് കിസ്മിസ്. കടകളിൽ നിന്നാണ് കിസ്മിസ് വലിയ വില കൊടുത്ത് നാം ഓരോരുത്തരും വാങ്ങിക്കാറുള്ളത്. എന്നാൽ കടയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ശുദ്ധമായതും അതിനേക്കാൾ ഇരട്ടി രുചികരമായിട്ടുള്ളതുമായ ഉണക്കമുന്തിരി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നേർത്ത മുന്തിരി തെരഞ്ഞെടുക്കുകയാണ്.
അല്പം തടിയുള്ള മുന്തിരി എടുക്കുകയാണെങ്കിൽ അത് ഉണക്കി കിട്ടാൻ ഇത്തിരി പ്രയാസകരമായിരിക്കും. പിന്നീട് പാത്രത്തിൽ നേർത്ത മുന്തിരി എടുത്ത് നല്ലവണ്ണം വെള്ളത്തിൽ കഴുകിയെടുക്കേണ്ടതാണ്. ഇത്തരത്തിൽ ഉപ്പിട്ട വെള്ളത്തിൽ ഏതൊരു ഫലവർഗ്ഗവും കഴുകിയെടുക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള എല്ലാ വിഷാംശങ്ങളും കെമിക്കലുകളും നീങ്ങി പോകുകയും നമുക്ക് കഴിക്കാൻ ഭക്ഷ്യയോഗ്യം ആവുകയും ചെയ്യുന്നു.
പിന്നീട് ഒരു പാത്രത്തിൽ അല്പം വെള്ളം ചൂടാക്കാൻ വെച്ച് അത് ചൂടായി തുടങ്ങുമ്പോൾ മുന്തിരി അതിലേക്ക് ഇട്ടു കൊടുത്തു കുറച്ചുനേരം വേവിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് വെച്ച് നമുക്ക് വെയില് കൊള്ളിക്കാൻ വയ്ക്കാവുന്നതാണ്. ഏകദേശം മൂന്നുദിവസം വെയിൽ കൊള്ളുമ്പോഴേക്കും അതിനുള്ള എല്ലാ ജലാംശം പറ്റിപ്പോവുകയും കിസ്മിസ് ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.