പണ്ടുകാലം മുതലേ നാമോരോരുത്തരും ഉപയോഗിച്ച് വരുന്ന ഒന്നാണ് റാഗി. ധാന്യ വർഗ്ഗങ്ങളിൽ തന്നെ ഏറ്റവും അധികം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് റാഗി. ഇത് കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളാണ്. ഇതിൽ ധാരാളം കലോറിയും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് ഇത് അത്യുത്തമമാണ്. ഇതിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ്.
അതിനാൽ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇത് കഴിക്കുന്നത് ഉത്തമമാണ്. ധാരാളം ആന്റിഓക്സൈഡുകൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുഖത്തെ ചെറുപ്പം എന്നും നിലനിർത്താനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ ഇത് ദഹനത്തിനും ഉത്തമമാണ്.
അതിനാൽ മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ വിഷാദം ഉൽക്കണ്ട രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങളെയും മറികടക്കാൻ ഇത് ഉത്തമമാണ്. കൂടാതെ ധാരാളം കാൽസ്യം ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഉപകാരപ്രദമാണ്.
അതോടൊപ്പം തന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള പാടുകളെയും കറുപ്പിനെയും എല്ലാം മറികടക്കാനും ചുളിവുകളും വരകളും ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. അത്തരത്തിൽ മുഖത്തെ ചെറുപ്പം നിലനിർത്തിക്കൊണ്ട് മുഖകാന്തി വർധിപ്പിക്കുന്നതിന് റാഗി ഉപയോഗിച്ചിട്ടുള്ള ഒരു ഫേയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.