അച്ചാർ ഇങ്ങനെ തയ്യാറാക്കൂ വർഷങ്ങളോളം കേടുകൂടാതിരിക്കും. കണ്ടു നോക്കൂ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അച്ചാറുകൾ. ഒരുത്തരി അച്ചാർ ഉണ്ടെങ്കിൽ ഒരു കറിയും കൂടാതെ ചോറുണ്ണാം എന്നാണ് പറയാറുള്ളത്. അത്തരത്തിൽ നാരങ്ങ അച്ചാർ മാങ്ങ അച്ചാർ ലൂബിക്ക അച്ചാർ നെല്ലിക്ക അച്ചാർ എന്നിങ്ങനെ ഒത്തിരി അച്ചാറുകൾ നാം ഓരോരുത്തരും വാങ്ങി കഴിക്കാറുണ്ട്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ ഇത്തരം അച്ചാറുകൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

അത്തരത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം ആണ് ഇതിൽ കാണുന്നത്. ഈ ഒരു അച്ചാർ വിനാഗിരി ചേർക്കാതെ തന്നെ ഉണ്ടാക്കുന്നതും അതുപോലെ തന്നെ വളരെയധികം കാലം കേടുവരാതെ സൂക്ഷിച്ച് എടുത്തു വയ്ക്കാവുന്നതും ആണ്. അതിനായി നല്ലവണ്ണം ദശയുള്ള മാങ്ങയാണ് നോക്കി എടുക്കേണ്ടത്. പിന്നീട് നല്ലവണ്ണം മാങ്ങ കഴുകി ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കേണ്ടതാണ്.

ഈ മുറിച്ചെടുത്ത മാങ്ങയിൽ നല്ലവണ്ണം ഉപ്പിട്ട് കുറച്ചുസമയം മാറ്റിവയ്ക്കേണ്ടതാണ്. അത്തരത്തിൽ മാറ്റിവയ്ക്കുമ്പോൾ അതിൽ നിന്ന് ഉപ്പെല്ലാം ഊറി വെള്ളം മായി മാറുന്നു. ഈ വെള്ളവും ഒരു പാത്രത്തിൽ എടുത്തു വയ്ക്കേണ്ടതാണ്. അതിനുശേഷം ഈ മാങ്ങ കുറച്ചു നേരം വെയിലത്ത് വെക്കേണ്ടതാണ്. വെയിലത്ത് വയ്ക്കുമ്പോൾ മാങ്ങയിലെ വെള്ളമെല്ലാം.

പോകുകയും മാങ്ങ ഒന്നുകൂടി ടേസ്റ്റിയായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ മാങ്ങ അല്പം നേരം വെയിലത്ത് വെച്ച് ഉണക്കിയതിനുശേഷം അച്ചാർ ഇടുകയാണെങ്കിൽ അത് ദീർഘനാൾ കേടുകൂടാതെ ഇരിക്കുകയും കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ രുചിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.