Face whitening tips at home naturally in malayalam : ഓരോരുത്തരും പണ്ടുകാലo മുതലേ ഉപയോഗിച്ച് വരുന്ന ഒരു ധാന്യവർഗ്ഗമാണ് റാഗി. ആദ്യ കാലഘട്ടങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിച്ചിരുന്ന ഇത് ഇന്നത്തെ കാലത്ത് കുട്ടികളിൽ മാത്രം ചുരുങ്ങി പോയിരിക്കുകയാണ്. പോഷകസമൃദ്ധമായതിനാൽ തന്നെ കുട്ടികളുടെ വളർച്ചയ്ക്കും പൊതുവികാസത്തിനും ഏറ്റവും ഉത്തമമാണ് റാഗി. അതിനാൽ ജനിച്ച് മൂന്നുനാലു മാസം കഴിയുമ്പോൾ ഏറ്റവുമാദ്യം കൊടുക്കുന്ന ഒരു ധാന്യമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്.
ഇതിൽ ധാരാളം സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഇതിൽ കാൽസ്യം ധാരാളമായി ഉള്ളതിനാൽ ഇത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് മികച്ചതാകുന്നു. ഇതിൽ ഇരുമ്പ് വളരെയധികം ഉള്ളതിനാൽ ഇത് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഒരുപോലെ ഗുണകരമാണ്.
ഇത് രക്തത്തെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ധാരാളം ആന്റിഓക്സൈഡുകൾ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രമേഹത്തെ തുടച്ചുനീക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു പോംവഴി കൂടിയാണ് റാഗി. അതോടൊപ്പം തന്നെ ദഹനത്തിനും അത്യുത്തമമാണ് ഇത്.
കൂടാതെ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റുവാനും മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ മുഖകാന്തി വർധിപ്പിക്കുന്നതിന് വേണ്ടി റാഗി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. റാഗി ഉപയോഗിച്ചിട്ടുള്ള ഈ ഒരു പാക്ക് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ കറുത്ത പാടുകളും മുഖക്കുരുകളും എല്ലാം പെട്ടെന്ന് തന്നെ നീക്കുവാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.