ശരീര ആരോഗ്യത്തിന് വളരെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നെല്ലിക്ക വലിപ്പത്തിൽ കുഞ്ഞൻ ആണെങ്കിലും ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് മറ്റേത് വസ്തുക്കളെക്കാൾ മികച്ച നിൽക്കുന്ന ഒന്നാണ് ഇത്. വൈറ്റമിനുകളും ധാതുക്കളും എല്ലാം അടങ്ങിയ ഇത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് മുടിക്കും എല്ലാം തന്നെ ഒരുപോലെ സഹായകരമായ ഒന്നാണ്.
ഇതിൽ വൈറ്റമിൻ സിയാണ് പ്രധാനപ്പെട്ട ഗുണങ്ങൾ നൽക്കുന്നത് പച്ച നെല്ലിക്ക നീരിൽ കുറച്ചു തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെയേറെ പ്രയോജനം ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. നല്ല ദഹനം നൽക്കുന്ന ഒന്നാണ് നെല്ലിക്ക നീരും അതുപോലെതന്നെ തേനും കലർന്ന മിശ്രിതം. ഇത് ഗ്യാസ്ട്രിക് ജൂസ് ഉൽപാദനത്തെ സഹായിക്കുന്ന ഒന്നാണ്. അപചയശക്തിപ്പെടുത്തി ദഹനം എളുപ്പം ആക്കാൻ സഹായിക്കുന്നു.
വിശപ്പ് വർദ്ധിപ്പിക്കുന്ന ഒന്നാണ് ഇത്. നല്ല ദഹനത്തിന് ഒരു ടേബിൾ സ്പൂൺ വീതം നെല്ലിക്കാ നീരും തേനും കലർത്തി ഭക്ഷണത്തിനു ശേഷം കുടിക്കാവുന്നതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പരിഹാരമാർഗമാണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. പച്ച നെല്ലിക്കയുടെ നീരിൽ തേൻ ചേർത്ത് വെറും വയറ്റിൽ കഴിക്കാൻ കഴിയുന്നതാണ്.
അതുപോലെ തന്നെ നെല്ലിക്കയുടെ കഷണം തേനിൽ കുതിർത്തി വെച്ച് ദിവസവും കഴിക്കാവുന്നതാണ്. ഏത് കാലാവസ്ഥയിലും ഇത് കഴിക്കാൻ കഴിയുന്നതാണ്. വയറിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. തണുപ്പുകാലത്ത് ശരീരത്തിലെ ചൂട് നൽകുകയും ചെയ്യുന്നുണ്ട്. കോൾഡ് ചുമ്മാ എന്നിവക്കുള്ള നല്ല ഒരു പ്രതിവിധിയാണ് തേൻ നെല്ലിക്ക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth