ക്ലീനിങ്ങിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. നമ്മുടെ എല്ലാവീട്ടിലെ ചീനച്ചട്ടി ക്ലീനാക്കാനായി വലിയ ബുദ്ധിമുട്ടായിരിക്കും. ഇത് ഇനി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു വലിയ പാത്രത്തിൽ വെള്ളമെടുക്കുക. ഇത് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഡിറ്റർ ജെന്റ് ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്. അത് ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യം 2 ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ആണ്.
ഇത് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് ഒരു പകുതി നാരങ്ങ എടുക്കുക. ഇത് കൂടി പിഴിഞ്ഞ് എടുക്കുക. ഇത്രയും ഇട്ട് ശേഷം നല്ലപോലെ തിളച്ചു വേണം കരി പിടിച്ച ചീന ചട്ടി ആണെങ്കിൽ ഏതു പാത്രമാണെങ്കിലും മുക്കി എടുക്കേണ്ടത്.
നല്ല രീതിയിൽ ഉരച്ചു കൊടുത്താൽ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs