എരുവും മധുരവും നിറഞ്ഞ ഈ അച്ചാർ ഒന്ന് രുചിച്ചാൽ പിന്നെ രുചിച്ചുകൊണ്ടേരിക്കും. കണ്ടു നോക്കൂ.

നാം ഓരോരുത്തരും പല തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇന്നത്തെ കാലഘട്ടത്തിൽ അത്രയേറെ ഒട്ടനവധി വ്യത്യസ്ത വിഭവങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നു. അത്തരത്തിൽ പ്രായമായവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അച്ചാറുകൾ. അത്തരത്തിൽ മാങ്ങ അച്ചാറാണ് ഇതിൽ കാണുന്നത്. മാങ്ങാച്ചാർ പൊതുവേ നാം ഓരോരുത്തരും വീടുകളിൽ ഉണ്ടാക്കുന്നവരാണ്.

   

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മധുരമുള്ള മാങ്ങ അച്ചാർ ആണ് ഇതിൽ കാണുന്നത്. കല്യാണസദ്യകളിലും മറ്റു വിരുന്നുകാളിലും എല്ലാം പ്രധാനമായിട്ടുള്ള ഈ മധുരമുള്ള ഇനി വീട്ടിൽ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ ഉഗ്രൻ രുചിയിൽ ഇത് വീട്ടിൽ ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇതിൽ കാണുന്നത്.

ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ഈന്തപ്പഴം ആണ്. നമ്മുടെ ഈ അച്ചാറിനെ നല്ല മധുരം നൽകുന്നതിന് വേണ്ടിയാണ് ഈന്തപ്പഴം ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ആദ്യം ചെയ്യേണ്ടത് ഈന്തപ്പഴം നല്ലവണ്ണം വെള്ളത്തിൽ കുതിർത്ത് എടുക്കുക എന്നുള്ളതാണ്. പിന്നീട് ഈന്തപ്പഴവും മുഴുവൻ മുളകും കൂടി നല്ലവണ്ണം മിക്സിയിൽ അല്പം ചൊറുക്കയും കൂടി ചേർത്ത് അരച്ചെടുക്കുകയാണ് വേണ്ടത്.

ഈ അരച്ചെടുത്ത മിശ്രിതം ഒരു ചട്ടിയിലിട്ട് തിളപ്പിക്കുക. ഇത് നല്ലവണ്ണം തിളച്ചു വരുമ്പോൾ അതിലേക്ക് മാങ്ങ ഇടേണ്ടതാണ്. നല്ലവണ്ണം ചെറുതാക്കി നുറുക്കിയ മാങ്ങയിൽ അല്പം ഉപ്പും കൂടി മിക്സ് ചെയ്തിട്ട് വേണം ഇതിലേക്ക് ഇടുവാൻ. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് കടുക് ഉലുവ പൊടിച്ച പൊടിയും കായം പൊടിയും എല്ലാം ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.