Kidney Disease Malayalam Health Tip : നമ്മുടെ ശരീരത്തിലെ വിസർജ്യ അവയവമാണ് കിഡ്നി. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ എല്ലാം അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുന്ന ഒരു അവയവം ആണ് കിഡ്നി. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് കിഡ്നി ആണ് ഉള്ളത്. ഈ കിഡ്നി വിഷാംശങ്ങളെ അരിച്ചെടുക്കുന്നതോടൊപ്പം തന്നെ മറ്റു പലധർമ്മങ്ങളും നിർവഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നത് കിഡ്നിയാണ്. അതുപോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള വിറ്റാമിൻ ഡി യുടെ ആഗിരണം.
ഉറപ്പുവരുത്തുന്നതും കിഡ്നിയാണ്. കൂടാതെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്നതിനുള്ള ഹോർമോണുകളുടെ ഉത്പാദനം സാധ്യമാക്കുന്നതും കിഡ്നി തന്നെയാണ്. ഇത്രയേറെ പ്രവർത്തനങ്ങൾ കിഡ്നി കാഴ്ചവയ്ക്കുന്നതിനാൽ തന്നെ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ മരണമായിരിക്കും ഫലം. ഇന്നത്തെ കാലഘട്ടങ്ങളിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒരു രോഗം കൂടിയാണ് കിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങൾ.
അതിനാൽ തന്നെ ധാരാളം ഡയാലിസിസ് സെന്ററുകളും മറ്റും നമ്മുടെ ചുറ്റുപാടും ഇപ്പോൾ കാണാൻ സാധിക്കുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെയും ജീവിതശൈലിയുടെയും ഭാഗമായി വിഷാംശങ്ങളും കൊഴുപ്പുകളും ഷുഗറുകളും കാൽസ്യം പ്രോട്ടീനുകൾ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കിഡ്നിയിൽ വന്ന് അടിഞ്ഞുകൂടി അത് കിഡ്നിയിൽ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി കിഡ്നിക്ക് വേണ്ടവിധം പ്രവർത്തിക്കാൻ.
സാധിക്കാതെ വരികയും തുടർന്ന് കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ പലതരത്തിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ അമിതമായിട്ടുള്ള ക്ഷീണവും തളർച്ചയും എല്ലാം ആണ്. ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഹോർമോണുകളുടെ ഉത്പാദനം കിഡ്നി തകരാറിൽ ആകുമ്പോൾ കുറയുന്നതിനാലാണ് ഇത്തരത്തിൽ അനീമിയയുടെ പോലെയുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.