Garlic and honey benefits : നമ്മുടെ അടുക്കളയിൽ എന്നും തന്നെ കാണാൻ സാധിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് വെളുത്തുള്ളി. ഒട്ടുമിക്ക കറികളിലെയും പ്രധാന താരം തന്നെയാണ് ഇത്. എന്നാൽ കറികളിലെ പ്രധാന താരം എന്നതുപോലെതന്നെ ആരോഗ്യകാര്യത്തിലും ഇത് മുൻപന്തിയിലാണ് നിൽക്കുന്നത്. വെറുതെ കഴിച്ചാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചാലും ഇത് ആരോഗ്യത്തിന് ഇരട്ടി ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സൈഡ് ആയതിനാൽ നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ ഇതിന്റെ ഉപയോഗം.
വഴി തടയാൻ സാധിക്കുകയും അതോടൊപ്പം തന്നെ രോഗപ്രതിരോധശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. കൂടാതെ ആന്റി ബാക്ടീരിയൽ ആന്റി സെപ്റ്റിക് എന്നിങ്ങനെയുള്ള ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുറിവുകളെ ഉണക്കാനും ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ മറികടക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള അലിസിൻ എന്ന സംയുക്തം.
നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നു. അതോടൊപ്പം തന്നെ നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ ഇത് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഓർമ്മക്കുറവ് പോലുള്ള രോഗങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ ദഹനപ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് വെളുത്തുള്ളി. അതിനാൽ തന്നെ വെളുത്തുള്ളിയുടെ ഉപയോഗം മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ തടയുന്നു. ഇത്തരത്തിലുള്ള ഗുണങ്ങൾ നേരിട്ട് ലഭിക്കുന്നതിന് വെളുത്തുള്ളി തേനിൽ ഇട്ട് കഴിക്കുന്നത് ഉത്തമമാകുന്നു. തുടർന്ന് വീഡിയോ കാണുക.