Aloe vera benefits for skin : നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കറ്റാർവാഴ. അഴക് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഒരുപോലെ ഗുണകരമായിട്ടുള്ള ഒന്ന് തന്നെയാണ് കറ്റാർവാഴ. ഈ കറ്റാർവാഴയിൽ ധാരാളം ആന്റിഓക്സൈഡ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യുത്തമമാണ്. ഇതിന്റെ ഉപയോഗം ദഹന സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ നെഞ്ചിരിച്ചിൽ പുളിച്ചതികട്ടൽ മലബന്ധം എന്നിവയ്ക്കൊരു പ്രതിവിധി തന്നെയാണ് ഇത്. അതോടൊപ്പം തന്നെ മൗത്ത് വാഷായും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം മോണ വീക്കങ്ങളെ തടയുകയും പല്ലിലെ കരകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ വേനൽക്കാലത്ത് വെയിൽ കൊള്ളുന്നത് വഴി ഉണ്ടാകുന്ന പൊള്ളലുകളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്.
അതോടൊപ്പം തന്നെ മുടികൾ നേരിടുന്ന ഒത്തിരി പ്രശ്നങ്ങളെ ഇത് കുറയ്ക്കുകയും മുടികൾ ബലമുള്ളതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ പാക്കുകളിലും ഹെയർ ഓയിലുകളിലും ഇത് കാണാവുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ ചർമത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നുതന്നെയാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെല്ല് മുഖത്ത്.
പുരട്ടുന്നത് വഴി നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരുക്കൾ മുഖത്തെ ചുളിവുകളും വരകളും എല്ലാം പെട്ടെന്ന് തന്നെ മറികടക്കാൻ സഹായകരമാകുന്നു. അത്തരത്തിൽ കറ്റാർവാഴ ഉപയോഗിച്ചിട്ടുള്ള ഒരു ഫേയ്സ് മാസ്ക് ആണ് ഇതിൽ കാണുന്നത്. ഇത് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് അപ്ലൈ ചെയ്യുന്നത് ആയതിനാൽ തന്നെ ഇതിനെ സ്ലീപ്പിങ് മാസ്ക് എന്നും പറയുന്നു. തുടർന്ന് വീഡിയോ കാണുക.