പ്രമേഹം കുറയ്ക്കാനും രക്തത്തെ വർധിപ്പിക്കാനും ഇതിലും നല്ലൊരു മാർഗം വേറെയില്ല.

പണ്ടുകാലം മുതലേ നാം ഓരോരുത്തരും ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് റാഗി അഥവാ കഞ്ഞി പുല്ല്. പലയിടത്തും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ഏറ്റവും അധികം നാം ഉപയോഗിക്കുന്നത് കുട്ടികൾക്കാണ്. കൊച്ചുകുട്ടികൾക്ക് ഒരു ഭക്ഷണമായിട്ടാണ് നാം ഇത് ഉപയോഗിക്കാറുള്ളത്. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഈ റാഗി കുട്ടികൾക്ക് നൽകുന്നത് വഴി വളരെ പെട്ടെന്ന് തന്നെ അവരുടെ വളർച്ച സാധ്യമാകുന്നു.

റാഗിയിൽ അത്തരത്തിൽ ധാരാളം നാരുകളും ആന്റിഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് പ്രോട്ടീനിന്റെ ഒരു മികച്ച കലവറ തന്നെയാണ്. പ്രോട്ടീനെ പോലെ തന്നെ ധാരാളമായി തന്നെ കാൽസ്യവും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും എല്ലാം അനുയോജ്യമാണ്. അതിനാൽ തന്നെ അസ്ഥിക്ഷയം എന്ന രോഗത്തിന് ഒരു പ്രതിവിധി തന്നെയാണ് ഇത്.

കൂടാതെ ഇരുമ്പ് ധാരാളമായി ഇതിൽ ഉള്ളതിനാൽ തന്നെ ഇത് അനീമിയയെ മറികടക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ഗർഭിണികൾക്കും അമ്മമാർക്കും ഒരുപോലെ രക്തം വർദ്ധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും കഴിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ്. കൂടാതെ ധാരാളം ആന്റിഓക്സൈഡുകൾ ഇതിലടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ തടുക്കുന്നു.

കൂടാതെ ഇതിൽ മെഗ്നിഷൻ ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസിനെ കുറയ്ക്കുകയും അതോടൊപ്പം തന്നെ പ്രമേഹം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ തന്നെ ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയില്ല എന്നുള്ളതും ഇതിന്റെ മികവാണ്. തുടർന്ന് വീഡിയോ കാണുക.