ഈ പഴത്തിന്റെ പേര് അറിയുന്നവർ പറയാമോ… കൊളസ്ട്രോളിന് കുറച്ചുകൊണ്ട് ഹൃദയത്തെ സംരക്ഷിക്കാൻ…

നമ്മുടെ നാട്ടിൽ കാണുവാൻ സാധിക്കുന്ന ഒന്നാണ് മുട്ടപ്പഴം. ഏകദേശം മുട്ടയുടെ മഞ്ഞക്കരുവിനോട് സാദൃശ്യമുള്ള ഫലമായതിനാലാണ് ഇതിനെ മുട്ടപ്പഴം എന്നുള്ള പേര് വന്നിട്ടുള്ളത്. നല്ല രുചിയുള്ള പഴമായാലും ഇന്ന് ഇതിനെ അധികം ആരും ഉപയോഗിക്കാറില്ല. നാം കൂടുതലായി കഴിക്കാൻ ആഗ്രഹിക്കുന്ന ആപ്പിൾ മുന്തിരി ഏത്തപ്പഴം എന്നിവയിൽ അടങ്ങിയതിനേക്കാൾ ഇരട്ടിയായി തന്നെ പോഷകമൂല്യം ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും ഉചിതം.

ആയിട്ടുള്ള ഒരു ഫലവർഗം കൂടിയാണ് ഇത്. ഇതിൽ ധാരാളമായി തന്നെ ധാന്യകം അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് വളരെ അനുയോജ്യമാണ്. അതോടൊപ്പം ഇതിൽ കൊഴുപ്പ് വളരെ കുറവായതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുകയും ഹൃദയരോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ വീക്കങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.

കൂടാതെ വയറു സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനും ദഹനം ശരിയായ വിധം നടത്തുന്നതിനും ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ മലബന്ധത്തെ ഒഴിവാക്കാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. കൂടാതെ ബ്ലഡ് പ്രഷറിനെ ഇത് നിയന്ത്രിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനത്തിന് ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.