7 Early Signs of Kidney Failure : നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. അവയിൽ ഒന്നാണ് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചെടുത്തുകൊണ്ട് പുറന്തള്ളുക എന്നുള്ളത്. നമ്മുടെ ജീവന്റെ നിലനിൽപ്പിനെ ഏറ്റവും അത്യാവശ്യമായി വേണ്ട പ്രവർത്തനം തന്നെയാണ് ഇത്. ഈയൊരു പ്രവർത്തനം കാഴ്ചവയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ വൃക്കകളാണ്. രണ്ട് വൃക്കകളാണ് ഒരു മനുഷ്യ ശരീരത്തിൽ കാണാൻ സാധിക്കുന്നത്. ഇത് വിഷാംശങ്ങളെ അരിപ്പ പോലെ പ്രവർത്തിച്ച് അവ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്നത് പോലെ തന്നെ മറ്റു പലധർമ്മങ്ങളും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്നതിന് വേണ്ട ഹോർമോണുകളുടെ ഉത്പാദനം സാധ്യമാക്കുന്നത് വൃക്കകളാണ്. ഇത്തരത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വൃക്കകൾ ഇന്ന് തകരാറിൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒട്ടനവധി ആളുകളാണ് കിഡ്നി ഫെയിലിയർ വഴി മരണമടയുന്നത്. ഇത്തരത്തിൽ കിഡ്നി നശിക്കുന്നതിന് മുമ്പ് പലതര ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാറുണ്ട്.
ഇവ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് കിഡ്നിയെ സംരക്ഷിക്കാവുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് അമിതമായ ക്ഷീണവും തളർച്ചയും ആണ്. കിഡ്നിയുടെ പ്രവർത്തനം താറുമാറാകുമ്പോൾ അതുൽപ്പാദിപ്പിക്കുന്ന ഹോർമോണുകളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കാൻ.
വേണ്ട ഹോർമോണുകളുടെ ഉൽപാദനം കുറയുകയും അതുവഴി അനീമിയ പോലത്തെ അവസ്ഥ നേരിടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് അരിച്ചെടുക്കാൻ കിഡ്നിക്ക് കഴിയാതെ വരുമ്പോൾ അത് ശരീരത്തിൽ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി ചർമ്മത്തിൽ ചൊറിച്ചിലുകളും അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.