ഓരോരുത്തരും അടുക്കള കൈകാര്യം ചെയ്യുന്നവരാണ്. സ്ത്രീകളുടെ കുത്തകയായിരുന്ന അടുക്കള ഇപ്പോൾ പുരുഷന്മാരും കയ്യടക്കിയിരിക്കുകയാണ്. അത്തരത്തിൽ അടുക്കളയിൽ നാം ഓരോരുത്തരും പെരുമാറുമ്പോൾ ചില എളുപ്പവഴികൾ നമുക്ക് ചെയ്യാവുന്നതാണ്. അത്തരത്തിൽ നമുക്ക് വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള പൈസയും മുടക്കാതെ തന്നെ നമുക്ക് ഗുണകരമായിട്ടുള്ള ടിപ്പുകൾ ആണ് ഇത്.
ഇതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് നാമോരോരുത്തരും വെറുതെ കളയുന്ന വളകളാണ്. ഉപയോഗിച്ചതിനുശേഷം നാം ഇരുമ്പു വളകളും പ്ലാസ്റ്റിക് വളകളും എല്ലാം കളയാറാണ് പതിവ്. എന്നാൽ വള കൊണ്ട് നമുക്കൊരു കിച്ചൻ സ്റ്റാൻഡ് വരെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനായി വളകളുടെ ഒപ്പം ഓരോ സൂചിയും ചേർത്തുകൊണ്ട് രണ്ടു വളകളെ ബന്ധിപ്പിച്ച് അങ്ങനെ ഒരു കണ്ണിയാക്കേണ്ടതാണ് അത്.
പിന്നീട് ഈ കണ്ണിയുടെ രണ്ടറ്റവും ഓരോ സ്റ്റാൻഡിൽ ഉറപ്പിക്കുകയാണ് വേണ്ടത്. പിന്നീട് ഈ വളകളുടെ ഉള്ളിൽ നമുക്ക് നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരത്തിലുള്ള സ്പൂണുകളും കൈലുകളും എല്ലാം ഇട്ടുവയ്ക്കാവുന്നതാണ്. ഇതിനായി നമുക്ക് വലിയ കിച്ചൻ സ്റ്റാൻഡ് മേടിക്കേണ്ട ആവശ്യവും വരുന്നില്ല അതുപോലെ തന്നെ നമ്മുടെ അടുക്കളയിലെ സ്ഥലസൗകര്യവും നമുക്ക് മിതപ്പെടുത്താവുന്നതാണ്.
മറ്റൊരു ടിപ്പ് എന്ന് പറയുന്നത് മെഴുതിരി ഉപയോഗിക്കുന്നതാണ്. നാം പല കാര്യങ്ങൾക്ക് വേണ്ടി നമ്മുടെ വീടുകളിൽ മെഴുകുതിരി ഉപയോഗിക്കാറുണ്ട്. എന്നാൽ ഉപയോഗിച്ച് അല്പസമയം കഴിയുമ്പോഴേക്കും അത് തീർന്നു പോകാറുണ്ട്. അത്തരത്തിൽ നാം ഓരോരുത്തരും ഉപയോഗിക്കുന്ന മെഴുതിരി പെട്ടെന്ന് തീർന്നു പോകാതിരിക്കാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത്. തുടർന്ന് വീഡിയോ കാണുക.