വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ച മുളക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു വിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണിത്. എന്തൊക്കെയായാലും ഇതിൽ പ്രത്യേക സൂത്രവും കാണാൻ കഴിയും. ഇത് നന്നായി കഴുകി നടുവേ പിളർത്തി വെക്കുക. വേണ്ട പച്ചമുളക് എത്രയാണ് അതിനനുസരിച്ച് എടുക്കുക. പച്ചമുളക് ഉപയോഗിച്ച് കൊണ്ടാട്ടമാണ് ഇവിടെ തയ്യാറാക്കുന്നത്.
ഇത് നല്ല രീതിയിൽ ഉപ്പിട്ട് കൈകൊണ്ട് നന്നായി ഞെരടുക. പിന്നീട് അതിനു ശേഷം പുട്ട് കുടം നമ്മൾ വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. ഈ നേരം കൊണ്ട് പുട്ടുകുറ്റിയുടെ അകത്ത് പച്ചമുളക് ഇട്ടുകൊടുക്കുക. ഉണ്ട മുളക് ഭയങ്കര എരിവാണ് നീളം മുളക് എരിവ് കുറവാണ്. പിന്നീട് മുളക് 3 മിനിറ്റ് ആവി കയറ്റി ഇറക്കുക.
ഇങ്ങനെ ചെയ്ത ശേഷം ഇത് നല്ല സ്മൂത്ത് ആകാനും നല്ല രീതിയിൽ ഉപ്പു പിടിക്കാനും ഈ രീതിയിൽ ചെയ്യുന്നത് വളരെ നല്ലതാണ്. ആവി ആകുന്ന സമയം കൊണ്ട് തൈര് എടുത്തിട്ടുണ്ട്. കട്ട തൈരിലേക്ക് നല്ല രീതിയിൽ തന്നെ ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. രണ്ടു മൂന്നു മിനിറ്റ് വെച്ച് ശേഷം പുട്ടുകുടം എടുക്കുക.
ഇത് നല്ല സ്മൂത്ത് ആവുകയും ആ ഉപ്പ് നല്ല രീതിയിൽ ഉള്ളിലേക്ക് പിടിക്കുകയും ചെയ്യുന്നതാണ്. സാധാരണ വെറുതെ ഉപ്പ് ഇട്ടുകൊടുത്താണ് എല്ലാവരും ചെയ്തത്. എന്നാൽ ഇവിടെ വ്യത്യസ്തമായ രീതിയിൽ ആണ് ഇവിടെ ചെയ്യുന്നത്. ആവി കയറ്റുന്നത് വരെ ഇത് നല്ല സ്മൂത്ത് ആയിരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit: Grandmother Tips