നമ്മുടെ അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ എന്നതിനുവേണ്ടി പല എളുപ്പവഴികളും നാം സ്വീകരിക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന പല പ്രശ്നങ്ങളെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ചില വിദ്യകളാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകൾ ആണ് ഇവ. അത്തരത്തിൽ കുക്കറിൽ പരിപ്പും ചോറും എല്ലാം വയ്ക്കുമ്പോൾ പലപ്പോഴും പുറത്തേക്ക് പോകാറുണ്ട്.
വിസിൽ വരുമ്പോൾ അതിലെ വെള്ളം പുറത്തേക്ക് പോയി ഗ്യാസ് അടുപ്പും മറ്റും വൃത്തികേട് ആവാറുണ്ട്. ഈയൊരവസ്ഥയെ മറികടക്കുന്നതിന് വേണ്ടി ഭക്ഷണ പദാർത്ഥങ്ങൾ കുക്കറിൽ ഇട്ട് അതിന്റെ വിസിലിനു മുകളിൽ ഒരു തുണികൊണ്ട് ചുറ്റിവയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു തുള്ളി വെള്ളം പോലും താഴത്തേക്ക് വീഴുകയില്ല.
അതുപോലെ തന്നെ നാം ഓരോരുത്തരും അരിയും നാളികേരവും മറ്റു മിക്സിയിൽ അരച്ചെടുക്കുമ്പോൾ അതിന്റെ ബ്ലേഡിന്റെ അടിയിൽ പലപ്പോഴും ഇത് പറ്റി പിടിച്ചിരിക്കുന്നതിനാൽ തന്നെ അത് വൃത്തിയാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒട്ടുമിക്ക ആളുകളും അതിൽ കുറെ ദിവസം സമയം വെള്ളം ഒഴിച്ചിട്ടാണ് അത് കഴുകിയെടുക്കാറുള്ളത്.
എന്നാൽ ഇനി അത്ര സമയം കളയണ്ട. ഉപയോഗിച്ച മിക്സിയുടെ ജാറിലേക്ക് അല്പം വെള്ളവും ഒരു തുള്ളി പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് മിക്സിയിൽ ഒന്ന് കറക്കിയാൽ മാത്രം മതി ഉൾവശം മുഴുവൻ വൃത്തിയായി കിട്ടും. അതുപോലെ തന്നെ നാം ചായയും മറ്റും വയ്ക്കുന്ന പാത്രങ്ങളിൽ പലപ്പോഴും അതിന്റെ ഉൾവശത്ത് കറ പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.