മരുന്നുകളെ ആശ്രയിക്കാതെ തന്നെ കാൽസ്യക്കുറവിനെ പരിഹരിക്കാൻ ഈ ഭക്ഷണം കഴിച്ചാൽ മതി. കണ്ടു നോക്കൂ…| Calcium doubles in the body

Calcium doubles in the body : നമ്മുടെ ഓരോരുത്തരുടെയും ശരീരത്തെ താങ്ങിനിർത്തുന്ന ഒന്നാണ് അസ്ഥികൾ. ഈ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നുതന്നെയാണ് കാൽസ്യം. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളിലും കാൽസത്തിന്റെ അഭാവം ധാരാളമായി തന്നെ കാണുന്നു. കാൽസ്യം എന്ന സംയുക്തം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെയാണ്. ഏകദേശം 30 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ നാം സ്വീകരിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.

ഈ കാൽസ്യം എല്ലുകളിൽ ആണ് സ്റ്റോർ ചെയ്യുന്നത്. ആരോഗ്യത്തിന് പോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിനും നമ്മുടെ ഉപാപചയ പ്രവർത്തനങ്ങൾക്കും എല്ലാം ഈ കാൽസ്യം അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ എല്ലുകളിൽ സ്റ്റോർ ചെയ്യുന്ന കാൽസ്യം രക്തത്തിൽ കുറവാണെങ്കിൽ എല്ലുകൾ രക്തത്തിലേക്ക് കൊടുക്കുകയും അതുപോലെ തന്നെ രക്തത്തിൽ കാൽസ്യം കൂടി നിൽക്കുന്ന സമയത്ത് അത് എല്ലുകൾ സ്വീകരിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ടെസ്റ്റ് ചെയ്യുമ്പോൾ കാൽസ്യക്കുറവ് എന്ന അവസ്ഥ മിക്കപ്പോഴും കാണാറില്ല. എന്നാൽ കാൽസ്യത്തിന്റെ അളവ് രക്തത്തിൽ കൂടി നിൽക്കുന്നതായി കാണാമെങ്കിലും പലതരത്തിലുള്ള സന്ധിവേദനകൾ ഉണ്ടാകുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാൽസ്യം നമ്മുടെ എല്ലുകളിൽ അടിഞ്ഞു കൂടിയിട്ടില്ല എന്നതാണ്.

ഇത്തരം ഒരു അവസ്ഥ കാണുമ്പോൾ ഒട്ടുമിക്ക ആളുകളും കാൽസ്യത്തിന്റെ സപ്ലിമെൻസും മറ്റും സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും ഇവർക്ക് യാതൊരു തരത്തിലുള്ള മാറ്റവും കാണാൻ സാധിക്കുന്നില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ എല്ലുകൾക്ക് കാൽസ്യത്തെ ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി യും മഗ്നീഷും ധാരാളമായി ശരീരത്തിൽ വേണം എന്നതാണ്. തുടർന്ന് വീഡിയോ കാണുക.