പല്ലുവേദനയെ മറികടക്കുന്നതിന് വേണ്ടിയുള്ള ഇത്തരം മാർഗ്ഗങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Instant toothache pain relief

Instant toothache pain relief : നമുക്ക് സുപരിചിതമായിട്ടുള്ള ഒരു ശാരീരിക വേദനയാണ് പല്ലുവേദന. പല്ലുവേദന ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. പണ്ടുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ഈ പല്ലുവേദന ഇന്നത്തെ കാലത്ത് കുട്ടികളിൽ വരെ കാണുന്നു. ഇത്തരത്തിലുള്ള പല്ലുവേദനയുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. അമിതമായി കൊഴുപ്പുകളും വിഷാംശങ്ങളും കലർന്നിട്ടുള്ള ഭക്ഷണങ്ങൾ ഫലമായി അത് പല്ലിന്റെ.

ആരോഗ്യത്തെ അധോ ബാധിക്കുന്നു. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ കാത്സ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും എല്ലാം കുറവും പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ പല്ലുകളുടെ ആരോഗ്യം കുറയുമ്പോൾ പല്ലുകൾക്ക് കേടോ ഉണ്ടാവുകയും അത് വഴി വേദനകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പല്ലിൽ ഉണ്ടാകുന്ന പലതരം ഇൻഫെക്ഷനുകൾ വഴിയും.

പല്ലുവേദന കാണാൻ സാധിക്കുന്നതാണ്. അമിതമായി ചോക്ലേറ്റുകൾ കഴിക്കുന്നതാണ് കുട്ടികളിലെ പല്ലുവേദനയുടെ പ്രധാന കാരണം. ഇത്തരത്തിൽ പല്ലുവേദനകൾ ഉണ്ടാകുമ്പോൾ നാം ഏറ്റവും ആദ്യം ചെയ്യുന്നത് വേദനസംഹാരികൾ കഴിക്കുക എന്നുള്ളതാണ്. വേദനസംഹാരികൾ കഴിക്കുമ്പോൾ വേദനയ്ക്ക് ശമനം കിട്ടുമെങ്കിലും ഇതൊരു ശാശ്വത പരിഹാരമാർഗ്ഗമല്ല. ഇത്തരത്തിൽ അടിക്കടി വേദനസംഹാരികൾ എടുക്കുന്നത്.

നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ വേദനസംഹാരികൾ കൂടാതെ പല്ലുവേദനയും മറികടക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. അതിൽ ആദ്യത്തേതാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഒരു നാച്ചുറൽ വേദനസംഹാരിയാണ്. അതിനാൽ തന്നെ പല്ലുവേദന ഉള്ള ഭാഗത്ത് ഗ്രാമ്പു കടിച്ചമർത്തി വയ്ക്കുന്നത് പല്ലുവേദന മാറുന്നതിന് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.