കുടംപുളി പാനിയത്തിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ..!! കുടംപുളി വീട്ടിലുണ്ടെങ്കിൽ ഇനി ഇങ്ങനെ കൂടി ഉപയോഗിക്കാം…

കുടംപുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിൽ വ്യാപകമായി തന്നെ കണ്ടുവരുന്ന ഒന്നാണ് കുടംപുളി. കറികളിൽ ഉപയോഗിക്കുന്ന ഈ കുടംപുളി പ്രത്യേകിച്ച് മീൻകറിയിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പെരുമ്പുളി കുടംപുളി നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. കറികളിൽ ചേർന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്താണ്. കുടംപുളി മീൻ കറിയിൽ ചേർത്താലുള്ള രുചിയെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ മറുനാട്ടിൽ പോകുമ്പോൾ തന്നെ കുടംപുളിയും കൂടെ കൊണ്ടുപോകാറുണ്ട്.

മീൻ കറി വയ്ക്കുമ്പോൾ വാളൻ പുളിയേക്കാൾ കുടംപുളിയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത്. എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല കുടംപുളി അതിനെക്കാൾ ഏറെ ഒരുപാട് ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുടംപുളിയെ കുറിച്ചാണ്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ കഫം അതിസാരം വാദം തുടങ്ങിയ അസുഖങ്ങൾക്ക് നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകൾ ആയി ഉപയോഗിക്കുന്ന ഒന്നാണ്.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ കുടംപുളി ഉപയോഗിക്കുന്നുണ്ട്. പുളി ലേഹ്യത്തിലെ ഒരു പ്രധാനപ്പെട്ട ചേരുവ തന്നെ കുടംപുളിയാണ്. കുടംപുളി കഷായം വാതത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള ഔഷധമാണ്. കുറച്ചുനാളുകൾക്കു മുമ്പ് ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം കുടംപുളി ആണെന്ന് പറയുന്നത് കേട്ടു. അതിന് പിന്നാലെ ഒരുപാട് പേർ കുടപുളിയുടെ പിന്നാലെ തന്നെ ആണ്. ഇത് കാപ്സൂൾ രൂപത്തിൽ മാർക്കറ്റിൽ ലഭ്യമാണ്. കുത്തക മരുന്ന് കമ്പനികൾ വിപണി സാധ്യത മനസ്സിലാക്കി മാർക്കറ്റിൽ വണ്ണം കുറയ്ക്കാനുള്ള ഇതിന്റെ ഗുളിക പോലും ഇറക്കുന്നുണ്ട്.

സാധാരണ ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇത്തരം ക്യാപ്സുളുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും അവർ തന്നെയാണ്. അമേരിക്കൻ ഡോക്ടർ ആയ ഡോക്ടർ ഓസ് ആണ് ഈ പഴത്തിന്റെ സത്തയിൽ ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് ആദ്യമായി കണ്ടെത്തിയത്. ഐ ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും വിഷാംശ പുറം തള്ളാൻ ഹൃദയസംബന്ധമായതും അതുപോലെതന്നെ ദഹനസംബന്ധമായ ആരോഗ്യം സംരക്ഷിക്കാനും എല്ലാം കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ ശീലങ്ങളിൽ ഒരു പ്രധാന ഘടകമായി കുടംപുളി മാറിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U