ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റും നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ തുളസി ആടലോടകം കഞ്ഞികൂർക്ക നീലഭൃംഗാദി എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയുടേതായിട്ടുള്ളത്. അത്തരത്തിൽ നമുക്ക് ചുറ്റും വളരെ സുലഭമായി തന്നെ ഉണ്ടാകുന്ന ഒരു ഔഷധസസ്യമാണ് തുമ്പ. തുമ്പയുടെ പൂവും ഇലയും വേരും എല്ലാം ഔഷധങ്ങൾ നിറഞ്ഞതാണ്. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന്.
തുമ്പപ്പൂവില്ലാതെ ഒരു പൂക്കളം ഇല്ല എന്ന് വേണമെങ്കിൽ പറയാനാകും. അത്തരത്തിൽ കർക്കടകമാസത്തിൽ വളരെയധികം സമ്പുഷ്ടമായി വളർന്നുകൊണ്ട് ഓണത്തിന് വിടർന്ന് നിൽക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ് ഇത്. അതുപോലെ തന്നെ ഹൈന്ദവ ആചാരങ്ങൾക്കും ഉപയോഗിക്കുന്ന ഒരു കൂടിയാണ് തുമ്പപ്പൂ. ഇത് തൃക്കാരപ്പന് ഒരുക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പൂവ് തന്നെയാണ്. ഔഷധഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇതിന്റെ നീര് കുടിക്കുന്നത് വഴി.
വളരെ പെട്ടെന്ന് തന്നെ കഫക്കെട്ട് പ്രശ്നം മറികടക്കുന്നതാണ്. കുട്ടികളിലെയും മുതിർന്നവരിലേയും എത്ര വലിയ കെട്ടികിടക്കുന്ന കഫത്തെയും ഇത് അലിയിക്കുന്നു. അതോടൊപ്പം തന്നെ ഇതിന്റെ ഇലയുടെ നീര് കുടിക്കുന്നത് ഉദരസംബന്ധമായുള്ള വിരശല്യത്തേ മറികടക്കാൻ ഉത്തമമാണ്. അതോടൊപ്പം തന്നെ ഇതിന്റെ നീര് കുടിക്കുന്നത് വഴി കുട്ടികളിലെ ചർദ്ദി എന്ന പ്രശ്നത്തെ മറികടക്കാവുന്നതാണ്.
അതോടൊപ്പം തന്നെ പനി ജലദോഷം എന്നിവ മറികടക്കുന്നതിനും ഇതിന്റെ നീര് ഉത്തമമാണ്. കൂടാതെ പ്രസവാനന്തര ചികിത്സക്കും ഇത് വളരെയധികം ഉപയോഗിച്ചു പോരുന്ന ഒന്നാണ്. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒരു മറുമരുന്ന് ആയും ഗർഭാശയ ശുദ്ധിക്കും ഇത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.