ഇന്നത്തെ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളിൽ അശുദ്ധ രക്തം കെട്ടി കിടന്ന് കൊണ്ട് വേദന ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. പ്രധാനമായും രണ്ടു തരത്തിലുള്ള രക്തക്കുഴലുകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. ഒന്ന് ഹൃദയം രക്തത്തെ പമ്പ് ചെയ്യുന്ന കുഴലുകളും മറ്റൊന്ന് ശരീരഭാഗങ്ങളിൽ നിന്ന് രക്തം ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന രക്തക്കുഴലുകളും. ഇത്തരത്തിൽ ശരീരത്തിൽ നിന്ന്.
ഹൃദയത്തിലേക്ക് രക്തത്തെ ശുദ്ധീകരിക്കാൻ കൊണ്ടുപോകുന്ന വെയിനുകളുടെ വാൽവുകൾക്ക് തകരാർ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കാണാമെങ്കിലും സ്ത്രീകളിലാണ് കുറച്ച് അധികം ഇത് കാണുന്നത്. അതുപോലെ തന്നെ അമിതഭാരം ഉള്ളവരിലും അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും പലതരത്തിലുള്ള വാസ്കുലാർ പ്രശ്നങ്ങൾ ഉള്ളവരിലും എല്ലാം വെരിക്കോസ് വെയിൻ കാണാവുന്നതാണ്.
വളരെയധികം വേദനയാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. വേദനയോടൊപ്പം തന്നെ തൊലിപ്പുറത്ത് ഞരമ്പുകൾ തടിച്ചു വീർത്ത നീല നിറത്തിൽ ഇരിക്കുന്നതായും കാണാൻ സാധിക്കുന്നതാണ്. അശുദ്ധ രക്തം ഒഴുകാതെ അവിടെ കെട്ടിക്കിടക്കുന്നത് വഴിയാണ് ഇത്തരത്തിൽ നീല നിറത്തിൽ ഞരമ്പുകൾ തടിച്ചു വീർത്തിരിക്കുന്നത്.
ഇതോടൊപ്പം തന്നെ കാല് കഴപ്പ് കാല് തരിപ്പ് പുകച്ചിൽ എന്നിങ്ങനെയുള്ള മറ്റു പല അവസ്ഥകളും കാണാവുന്നതാണ്. ഇങ്ങനെയെല്ലാം കണ്ടിട്ടും ശരിയായ വിധം ചികിത്സ തേടാതെയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താതെയും ഇരിക്കുകയാണെങ്കിൽ പിന്നീട് അത് കാലിലെ അൾസർ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ തുടക്കത്തിൽ ചെറിയ അൾസറുകൾ രൂപപ്പെടുകയും പിന്നീട് അത് ഉണങ്ങാതെ വലിയ വ്രണങ്ങളായി മാറുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.