വായയിൽ രുചി മാറ്റം ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും പലതരത്തിലുള്ള ആഹാരങ്ങൾ പലപ്പോഴായി കഴിക്കാനാഗ്രഹിക്കുന്നവരാണ്. എന്നാൽ ചില സമയങ്ങളിൽ നമുക്ക് നമ്മുടെ ഈ ആഗ്രഹം സാധ്യമാകാതെ വരുന്നു. പല തരത്തിലുള്ള കാര്യങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്തരത്തിൽ നാം കഴിക്കുന്ന ആഹാരങ്ങളുടെ യഥാർത്ഥ രുപി തിരിച്ചറിയാതെ പോകുന്നത് ചില രോഗങ്ങൾ നമുക്കുള്ളപ്പോഴാണ്. അതിന്റെ ഒരുത്തമ ഉദാഹരണമാണ് പനി ഉള്ളപ്പോൾ നാവിൽ എപ്പോഴും കയപ്പുരസം തങ്ങിനിൽക്കുന്നത്.

അത്തരത്തിൽ പനിയുള്ള സമയത്ത് ആണെങ്കിൽ എത്രതന്നെ രുചിയുള്ള ആഹാരം കഴിച്ചാലും അതെല്ലാം കയിപ്പായിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ പണിയില്ലാതെ തന്നെ ചിലവരിൽ ഇത്തരത്തിൽ കയ്പു രുചി ഉണ്ടാകുന്നു. ഒട്ടുമിക്ക ആളുകളും ഇത് ദന്ത ശുചിത്തത്തിന്റെ ഭാഗമാണ് എന്നാണ് കരുതിയിരിക്കുന്നത്. ഇത്തരത്തിൽ പല്ലുകളും വായയും വൃത്തിയാക്കാതെ വരുമ്പോൾ വായയിൽ കൈപ്പുരുജി ഉണ്ടാകാമെങ്കിലും കൂടുതലായും ഇത് കാണുന്നത് പലതരത്തിലുള്ള രോഗങ്ങൾ ഉള്ളപ്പോഴാണ്.

പ്രധാനമായും വായനാറ്റം എന്ന പ്രശ്നം ഉള്ളപ്പോൾ ഇത്തരത്തിൽ വായയിൽ രുചി വ്യത്യാസം ഉണ്ടാകുന്നു. അതുപോലെ തന്നെ സൈനസൈറ്റിസിന്റെ പ്രശ്നം ഉള്ളവർക്കും ഇത്തരത്തിൽ വായയിൽ രുചി വ്യത്യാസം കാണാവുന്നതാണ്. അതുപോലെ തന്നെ ദീർഘനാളായി നാം കഴിച്ചു കൊണ്ടിരിക്കുന്ന ചില മരുന്നുകളുടെ പരിണിതഫലമായും ഇത്തരത്തിൽ സംഭവിച്ചേക്കാം.

കൂടാതെ ഹോർമോണുകളിലെ വ്യത്യാസം സമ്മർദ്ദങ്ങൾ ആർത്തവവിരാമം എന്നിങ്ങനെയുള്ളവ ഉള്ളപ്പോഴും വായയിലെ രുചി വ്യത്യാസപ്പെടുന്നു. സ്ത്രീകളിൽ ഗർഭപാത്രത്തിലെ ഹോർമോൺ വ്യത്യാസങ്ങളാണ് ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നത്. പലപ്പോഴും വർദ്ധിച്ചുവരുന്ന ബാക്ടീരിയകൾ നമ്മുടെ രുചി കുമിളങ്ങളെ ബാധിക്കുന്നതാണ് ഇത്തരം ഒരു അവസ്ഥ നമ്മളിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. തുടർന്ന് വീഡിയോ കാണുക.