കാലുകളിലെ തടിച്ചു വീർത്ത ഞെരമ്പുകൾ നിങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടോ? കണ്ടു നോക്കൂ…| To prevent varicose veins

To prevent varicose veins : നമുക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് ഒരു ഞരമ്പ് സംബന്ധമായ രോഗാവസ്ഥയാണ്. ഇത് ശരീരത്തിന് ഒട്ടനവധി ഭാഗങ്ങളിൽ ഉണ്ടാകാം. എന്നിരുന്നാലും ഇത് പ്രധാനമായും കാലുകളെ ആണ് ബാധിക്കാറുള്ളത്. കാലുകളിലെ ഞരമ്പുകൾ ഇത് മൂലം വീർത്ത് നീല നിറമായി കാണുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥ വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണ്.

ഇത് കാലുകളെ ബാധിക്കുന്നു എന്നുള്ളതിനാൽ തന്നെ ശരിയായ രീതിയിൽ നിൽക്കുവാനോ നടക്കുവാനോ സാധിക്കാത്ത അവസ്ഥ ഇത് സൃഷ്ടിക്കുന്നു. കാലുകളിലെ ഞരമ്പുകളിലുള്ള രക്തചക്രമണം ശരിയായ രീതിയിൽ നടക്കാത്തത് മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. രക്തചംക്രമണം നടക്കാതിരിക്കുകയും ആ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിനിൽക്കുന്നത് വഴിയും ഞരമ്പുകൾ നീല നിറമാവുകയും തടിച്ചു വീർത്തിരിക്കുകയും ചെയ്യുന്നു.

ഇത് പ്രധാനമായും പ്രായാധക്യം മൂലമാണ് വരാറുള്ളത്. പ്രായമാവുന്നതോറും ഒട്ടനവധി രോഗങ്ങൾ വരുന്നതു പോലെ തന്നെ ഇതും കാണപ്പെടുന്നു. പ്രായമാകുമ്പോൾ നമ്മുടെ ഞരമ്പുകൾക്ക് ബലക്ഷയം ഉണ്ടാക്കുകയും അതുവഴി ഇത്തരം അവസ്ഥ ഉണ്ടാകുന്നു. അതുപോലെതന്നെ പ്രധാനമായ ഒന്നാണ് പാരമ്പര്യമായ ഘടകങ്ങൾ. വെരിക്കോസ് വെയിൻ ഉണ്ടാകുന്ന വ്യക്തിയുടെ അച്ഛനോ അമ്മയ്ക്കോ മറ്റ് ബന്ധുമിത് ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ.

അവർക്കും ഇത് വരാനുള്ള സാധ്യത ഏറെയാണ്. മറ്റൊന്ന് അമിതഭാരമാണ്. അമിതഭാരം മൂലം നമ്മുടെ കാലുകൾക്ക് നമ്മെ താങ്ങാൻ സാധിക്കാതെ വരികയും അതുവഴി കാലുകളിൽ ബലക്ഷയം ഉണ്ടാവുകയും അത് ഞരമ്പുകളെ ബാധിച്ച് ഈ അവസ്ഥ സൃഷ്ടിക്കുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കാരണം എന്ന് പറയുന്നത് ചലനം മൂലം ഉണ്ടാകുന്നതാണ്. ശരിയായ രീതിയിൽ ചലിക്കാതെ നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരം അവസ്ഥ കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *